Section

malabari-logo-mobile

വിജ്ഞാനവും വിനോദവുമായി ജിദ്ദയിൽ ജിംഫെസ്റ്റ് 2016

HIGHLIGHTS : ജിദ്ദ : സർഗാത്മകവും സാരസമ്പൂർണ്ണവുമായ പരിപാടികളോടെ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം കുടുംബ സംഗമം ജിംഫെസ്ററ് 2016 റഹേലി വില്ലയിൽ അരങ്ങേറി.അറുപത്തിന്റെ നിറവ...

jimfest-2016-copyജിദ്ദ : സർഗാത്മകവും സാരസമ്പൂർണ്ണവുമായ  പരിപാടികളോടെ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം കുടുംബ സംഗമം ജിംഫെസ്ററ് 2016 റഹേലി വില്ലയിൽ അരങ്ങേറി.അറുപത്തിന്റെ നിറവിൽ കേരളം എന്ന ആശയത്തിൽ നടന്ന പരിപാടിയിൽ ജിദ്ദയിലെ  മാധ്യമ പ്രവർത്തകർ കേരളത്തിന്റെ പരമ്പരാഗത വസ്ത്രമായ മുണ്ടും ഷർട്ടും ധരിച്ചാണ് പങ്കെടുത്തത്  . കഴിഞ്ഞ വാരാന്ത്യത്തിൽ രാത്രി ഒമ്പത് മണിക്ക് കുട്ടികളുടെ കലാകായിക മത്സരങ്ങളോടെ ആരംഭിച്ച് പുലർച്ചെ   ആറ് മണിക്ക്  വടംവലി മത്സരത്തോടെ സമാപിച്ചു .വാർത്തകളുടെയും എഡിറ്റിങ്ങുകളുടെയും ലോകത്ത്നിന്നു സ്വയം മറന്ന് സഹപ്രവർത്തകരുമായും  ബന്ധുക്കളുമായി മനസ്സ് നിറഞ്ഞു ആസ്വദിച്ച ഒത്തുകൂടലായി മാറുകയായിരുന്നു “ജിംഫെസ്റ്റ് 2016” .

ജലീൽ കണ്ണമംഗലം അവതരിപ്പിച്ച മനപ്പൊരുത്തം ,സികെ ശാക്കിർ അവതരിപ്പിച്ച മാപ്പിളപ്പാട്ട് പാടലും പറയലും , കെടി മുനീർ മുനീറിന്റെ ഇൻസ്റ്റന്റ് ആക്ഷൻ,നാസർ കാരക്കുന്നിന്റെ  റിവേഴ്‌സ് ക്വിസ് ,കബീർ കൊണ്ടോട്ടി നേതൃത്വം നൽകിയ കേരളം അറുപത്തിന്റെ നിറവിൽ പ്രശ്നോത്തരി, നാസർ കരുളായി, ശംസുദ്ധീൻ കോഴിക്കോട്  എന്നിവർ അവതരിപ്പിച്ച ഐഡൻറിഫൈ ദി നെയിം,സുൽഫിക്കർ ഒതായിയുടെ മാജിക്ക് ഷോ , ബേബി സഫ്‌വാ കബീർ  അവതരിപ്പിച്ച നൃത്തം  തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ ആസ്വാദ്യകരമായി അനുഭവപ്പെട്ടു  . ശരീഫ് സാഗർ, ബഷീർ തൊട്ടിയൻ, ശിവൻപിള്ള .എന്നിവർ   ഒരുക്കിയ പ്രവാസത്തെയും മാധ്യമ പ്രവർത്തനത്തെയും ആക്ഷേപ ഹാസ്യത്തിൽ കോർത്തിണക്കിയ  ഓട്ടം തുള്ളൽ ,വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ ചെറുകഥ “വരട്ടുചൊറി ”  എന്നതിനെ ആസ്പദമാക്കിയുണ്ടാക്കിയ നാടകം , അബ്ദുറഹിമാൻ വണ്ടൂർ  അവതരിപ്പിച്ച ഉമ്മ എന്ന സംഗീതശില്പം എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു .സാദിഖലി തുവൂർ,  നിയ സാദിഖലി തുവൂർ  , കെടി മുസ്തഫ, സികെ മൊറയൂർ, അലാദിൻ നാസർ, സലീന സുൾഫിക്കർ  എന്നിവർ ഗാനങ്ങൾ ആലപിച്ചു .
കപ്പ് കൊട്ടാരം ,ലെമൺ സ്പൂൺ ,ബലൂൺ നിറക്കൽ , ബലൂൺ പൊട്ടിക്കൽ , ബോട്ടിൽ ഫില്ലിംഗ് തുടങ്ങിയ മത്സരങ്ങളാണ് സ്ത്രീകൾക്കും കുട്ടികൾക്കുമായി ഒരുക്കിയിരുന്നത് .മൂസക്കുട്ടി വെട്ടികാട്ടീരി, നിഷാദ് അമീൻ, പികെ സിറാജുദ്ദീൻ,എകെ ജിഹാദുദ്ദീൻ ,ലിയാസ് മഞ്ചേരി, ഹനീഫ ഇയ്യം മടക്കൽ ,  എന്നിവർ സമ്മാനവിതരണം നിർവ്വഹിച്ചു.

sameeksha-malabarinews

ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ വണ്ടൂരിന്റെ  അധ്യക്ഷതയിൽ സംഗമം പ്രസിഡന്റ് ജാഫർ അലി പാലക്കോട് ഉൽഘാടനം  നിർവ്വഹിച്ചു .
പരിപാടിയുടെ കോർഡിനേറ്റർമാരായ സി കെ മൊറയൂർ ,നാസർ കരുളായി എന്നിവർ നിർദ്ദേശങ്ങൾ നൽകി .ബഷീർ തൊട്ടിയൻ സ്വാഗതവും കബീർ കൊണ്ടോട്ടി നന്ദിയും പറഞ്ഞു .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!