Section

malabari-logo-mobile

ഫിറ്റ് ജിദ്ദയുടെ കളിയരങ്ങ് 2017 ഇന്ന് 

HIGHLIGHTS : ജിദ്ദ: ജിദ്ദയുടെ ചരിത്രത്തിൽ പുതിയൊരു അദ്ധ്യായത്തിനു തുടക്കം കുറിച്ച് തികച്ചും വ്യത്യസ്തതയോടെ സംഘടിപ്പിക്കപ്പെടുന്ന കായിക മേള കളിയരങ്ങ് 2017 നു വെള...

ജിദ്ദ: ജിദ്ദയുടെ ചരിത്രത്തിൽ പുതിയൊരു അദ്ധ്യായത്തിനു തുടക്കം കുറിച്ച് തികച്ചും വ്യത്യസ്തതയോടെ സംഘടിപ്പിക്കപ്പെടുന്ന കായിക മേള കളിയരങ്ങ് 2017 നു വെള്ളിയാഴ്ച തുടക്കം. ജിദ്ദ ഫലസ്തീൻ സ്ട്രീറ്റിന് അവസാന ഭാഗത്തു സ്ഥിതി ചെയ്യുന്ന അൽ ദുർറ വില്ലയിൽ വച്ചാണ് വിപുലമായി നടത്തപ്പെടുന്നത്.

മുന്നോറോളം കുട്ടികൾ, അൻപതോളം ഇനങ്ങളിലായി ഏഴു മേഖലകളിലായാണ് ഗ്രൗണ്ടിൽ മാറ്റുരക്കുക . നാല് വയസ്സ് മുതൽ പതിനാറു വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്. കൂടാതെ രക്ഷിതാക്കൾക്കും കായിക മത്സരങ്ങൾ ഉണ്ടായിരിക്കും.

sameeksha-malabarinews

ഫളാറ്റ്‌ സമുച്ചയങ്ങളുടെ ഉള്ളിൽ തളച്ചിട്ട ജിദ്ദയിലെ കുട്ടികളുടെ കായിക ശേഷി വർധിപ്പിക്കുക, മത്സര ബുദ്ധി- മാനസിക ശക്തി വളർത്തുക, അന്യം നിൽക്കുന്ന കായിക മേഖലക്ക് പ്രോത്സാഹനം നൽകുക തുടങ്ങീ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വച്ചുകൊണ്ടാണ് ഫിറ്റ് – ജിദ്ദ (ഫോറം ഫോർ ഐഡിയൽ തൊട്ട്സ്) കളിയരങ്ങ് 2017 സംഘടിപ്പിക്കുന്നത്.ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി ക്കു കീഴിൽ പ്രവർത്തിക്കുന്ന റിസോഴ്‌സ് വിഭാഗമാണ് ഫിറ്റ് എന്ന് പറയുന്നത്.

നാല് മുതൽ ആറു വയസ്സ് വരെയുള്ള കുട്ടികൾക്ക് – ബഡ്‌സ്, ഏഴു മുതൽ ഒൻപതു വരെ വയസ്സുള്ള കുട്ടികൾക്ക് കിഡ്‌സ്, പത്തു മുതൽ പന്ത്രണ്ടു വയസ്സ് വരെയുള്ളവർക്കു ജൂനിയർ, പതിമൂന്നു മുതൽ പതിനാറു വയസ്സ് വരെ സീനിയർ എന്നിങ്ങനെ നാല് വിഭാഗങ്ങളായാണ് മത്സരങ്ങൾ നടക്കുക. റെജിസ്റ്റർ ചെയ്താ ഓരോ കുട്ടികൾക്കും നിശ്ചിത ഇനങ്ങളിൽ മാസരങ്ങളുണ്ടാകും. ഓരോ ഇനത്തിൽ വിജയിക്കുന്നവർക്കും, ഓരോ വിഭാഗത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടുന്നവർക്കും ട്രോഫികളും സമ്മാനങ്ങളും ഉണ്ടായിരിക്കും.

രാവിലെ എട്ടു മണിമുതൽ പതിനൊന്നു മണി വരെ നടക്കുന്ന അണ്ടർ പന്ത്രണ്ടു ഫൂട്ട് ബോൾ ടൂർണമെന്റോടുകൂടിയാണ് മത്സരങ്ങൾ ആരംഭിക്കുക . പതിനൊന്നു മണിമുതൽ രണ്ടു മണിവരെയാണ് സ്പോട് റിപ്പോർട്ടിങ് ഒരുക്കിയിട്ടുള്ളത്. രണ്ടര മണിക്ക് വ്യക്തിഗത മത്സരങ്ങൾ വിവിധ സ്പോട്ടുകളിലായി ആരംഭിക്കും. നാല് മണിക്ക് വിപുലമായ മാർച്ച പാസ്റ്റിൽ സെല്ലൂറ്റ് സ്വീകരിച്ച ശേഷം ബഹുമാനപെട്ട കോട്ടക്കൽ എം.എൽ.എ ആബിദ് ഹുസ്സൈൻ തങ്ങൾ മീറ്റിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. ജിദ്ദ പൊതു സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.കലാ പ്രകടനങ്ങൾ, വർണാഭമായ വളണ്ടിയർ & സ്റ്റൂഡന്റ് മാർച്ച എന്നിവ ആകർശകമായിരിക്കും.

പരിപാടിയിൽ വിവിധ സ്ഥാപനങ്ങളുടെ സ്റ്റാളുകളും, ആരോഗ്യ ബോധവത്കര പ്രവർത്തങ്ങളും, പുസ്തകം പരിചയപ്പെടുത്തൽ, ക്വിസ് മത്സരം തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ് .

പത്ര സമ്മേളനത്തിൽ പി മുസ്തഫ (ജിദ്ദ കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡണ്ട്)
ഇല്യാസ് കല്ലിങ്ങൽ (ജിദ്ദ കെ.എം.സി.സി മലപ്പുറം ജില്ലാ സക്രട്ടറി)ഇസ്‌ഹാഖ്‌ പൂണ്ടോളി (ഫിറ്റ് ജനറൽ സെക്രട്ടറി)അബു കാട്ടുപാറ (പ്രോഗ്രാം കൺവീനർ) മുഹമ്മദ് യാസിദ് തിരൂ൪ (ഫിറ്റ് ജോ: സെക്രടറി) എന്നിവർ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!