ജിദ്ദയില്‍ 15 എടിഎം കൗണ്ടറുകള്‍ തകര്‍ത്ത്‌ പണം കവര്‍ന്ന യുവാവ്‌ അറസ്റ്റില്‍

atmജിദ്ദ: എടിഎം കൗണ്ടറുകള്‍ തകര്‍ത്ത്‌ പണം മോഷ്ടിച്ച യുവാവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. നാല്‌ ദിവസങ്ങളിലായി 15 എടിഎം മെഷിനുകള്‍ തകര്‍ത്താണ്‌ ഇയാള്‍ പണം കവര്‍ന്നെടുത്തത്‌. പണമില്ലാത്തതിനെ തുടര്‍ന്ന്‌ സമനില തെറ്റിയ യുവാവ്‌ എടിഎം മെഷിനുകള്‍ ചുറ്റികകൊണ്ട്‌ അടിച്ച്‌ തകര്‍ത്താണ്‌ പണം മോഷ്ടിച്ചത്‌.

ജിദ്ദയിലെ എടിഎം കൗണ്ടറുകളും തര്‍ക്കുകയും പണം നഷ്ടമാവുകയും ചെയ്‌ത സാഹചര്യത്തില്‍ പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും യുവാവ്‌ എടിഎം കൗണ്ടര്‍ തകര്‍ക്കുന്നതും പണം അടിച്ചുമാറ്റുന്നതും കണ്ട്‌ത്‌. തുടര്‍ന്നാണ്‌ യുവാവ്‌ പോലീസിന്റെ പിടിയിലായത്‌. പിടിയിലായ ഇയാളുടെ കാറില്‍ നിന്നും ചുറ്റികയും കണ്ടെത്തിയിട്ടുണ്ട്‌.

അതെസമയം ഇയാള്‍ക്ക്‌ ഒരു ബാങ്കിലും അക്കൗണ്ടില്ല എന്നതും ശ്രദ്ധേയമാണ്‌.