വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി സൗദിയില്‍ മരിച്ചു

Untitled-2 copyജിദ്ദ: വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി സൗദിയില്‍ നിര്യാതനായി. സൗദിയിലെ അല്‍ബാഹയ്‌ക്കടുത്ത്‌ ബല്‍ജുറഷിയിലുണ്ടായ വാഹനാപകടത്തിലാണ്‌ മലപ്പുറം സ്വദേശി മരണപ്പെട്ടത്‌. അപകടത്തില്‍ രണ്ടുപേര്‍ക്ക്‌ പരിക്കേറ്റിട്ടുമുണ്ട്‌.

വണ്ടൂര്‍ പാണ്ടിക്കാട്‌ റോഡില്‍ ചെറുകോട്‌ സ്വദേശി വടക്കേപറമ്പില്‍ വേലായുധന്റെ മകന്‍ രാജേഷ്‌(35) ആണ്‌ മരിച്ചത്‌. വേങ്ങര പുകയൂര്‍ സ്വദേശി ബാലന്‍(38), ഉത്തര്‍പ്രദേശ്‌ സ്വദേശി ഗോപി(38) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഗോപിയുടെ നില ഗുരുതരമായി തുടരുകയാണ്‌.

ബല്‍ജുറഷിയിലെ ഫര്‍ണിച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരാണ്‌ മുന്ന്‌ പേരും. ഞായറാഴ്‌ച രാത്രി ജോലി കഴിഞ്ഞ്‌ മടങ്ങവെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട്‌ വൈദ്യുതി പോസ്‌റ്റില്‍ ഇടിച്ചാണ്‌ അപകടമുണ്ടായത്‌. രാജേഷ്‌ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. രാജേഷിന്റെ സഹോദരന്‍ മുരളിയും ഇവിടെ ജോലി ചെയ്യുന്നുണ്ട്‌. രാജേഷ്‌ 15 വര്‍ഷമായി ഇവിടെ ജോലി ചെയ്‌തുവരിതയാണ്‌.

ഭാര്യ: ജിഷ. മക്കള്‍: അഭി, അഭിജിത്ത്‌. രാജേഷിന്റെ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുവരാനുള്ള നടപടികള്‍ തുടരുകയാണ്‌.