ജിദ്ദയില്‍ പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ 200 റിയാല്‍ പിഴ

Untitled-1 copyജിദ്ദ: പൊതു സ്ഥലങ്ങളില്‍ മാലിന്യം അലസമായി വലിച്ചെറിഞ്ഞാല്‍ ഇനി പണികിട്ടും. തെരുവുകള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്നും 200 റിയാല്‍ പിഴ ഈടാക്കുമെന്ന്‌ ഈസ്റ്റേണ്‍ പ്രൊവിന്‍സ്‌ മേയര്‍ ഫഹദ്‌ അല്‍ ജുബൈല്‍ വ്യക്തമാക്കി.

വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ അലക്ഷ്യായി മാലിന്യം വലിച്ചെറിയുന്നത്‌ നിത്യകാഴ്‌ചയാമെന്നും മേയര്‍ പറഞ്ഞു. വൃത്തിയുള്ള പരിസരം ലക്ഷ്യമിട്ട്‌ ഈസ്റ്റേണ്‍ പ്രൊവിന്‍സില്‍ കാമ്പയിന്‌ തുടക്കമിട്ടിരിക്കുന്നത്‌. പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന്‌ മേല്‍നോട്ടം വഹിക്കാന്‍ പട്രോള്‍ പോലീസുകാര്‍, ഇന്‍സ്‌പെക്ടര്‍മാര്‍, ട്രാഫിക്‌ ഓഫീസര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌.

ബോധവല്‍ക്കരണ കാമ്പയിനോടനുബന്ധിച്ച്‌ നടന്ന പരിപാടിയില്‍ 90,000ത്തിലധികം ആളുകള്‍ പങ്കെടുത്തു.