Section

malabari-logo-mobile

തമിഴകത്തിന്റെ നെഞ്ച് പൊട്ടുന്നു

HIGHLIGHTS : തങ്ങളുടെ അമ്മ വിടവാങ്ങിയെന്ന സത്യം അംഗീകരിക്കുവാനാകാതെ തമിഴ് ജനത

jayal-1തങ്ങളുടെ അമ്മ വിടവാങ്ങിയെന്ന സത്യം അംഗീകരിക്കുവാനാകാതെ തമിഴ് ജനത. ഇന്നലെ വൈകീട്ട് ചില തമിഴ് ചാനലുകള്‍ ജയലളിത മരിച്ചുവെന്ന വാര്‍ത്ത പുറത്ത് വിട്ട തോടെ ഉണ്ടായ സംഘര്‍ഷം വൈകീട്ട് അവസാനച്ചെങ്ങിലും അര്‍ദ്ധരാത്രിയോടെ യാഥാര്‍ത്ഥ മരണവാര്‍ത്ത പുറത്തുവന്നതോടെ സംസ്ഥാനമാകെ വിങ്ങിപ്പൊട്ടുകയാണ്.jaya-lalitha-1
അപ്പോളോ ആശുപത്രിയില്‍ നിന്ന് ജയലളിതയുടെ ഭൗതികദേഹവും വഹിച്ചുകൊണ്ടുള്ള വാഹനം പെയ്‌സ് ഗാര്‍ഡനിലേക്ക് തിരിച്ചത് വഴിയിലുടനീളം തങ്ങളുടെ അമ്മയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് തടിച്ച്കുടിയയത്. ജനങ്ങളെ നിയന്ത്രിക്കാന്‍ നുറുകണക്കിന് പോലീസുകാരെ റോഡില്‍ നിലയുറപ്പിച്ചിരുന്നെങ്ങിലും ഇവര്‍ക്ക് നിയന്ത്രിക്കാവുന്നതിലപ്പുറമായിരുന്നു സ്ഥിതിഗതികള്‍.

jayalalithaമൃതദേഹം വഹിച്ചുകൊണ്ടുള്ള യാത്രിക്കിടയില്‍ ആംബുലന്‍സിന് നിരവധിയിയടങ്ങളില്‍ നിര്‍ത്തേണ്ടിവന്നു. ബാരിക്കേഡും വടവും തകര്‍ത്ത് അമ്മയെ ഒരുനോക്ക് കാണാന്‍ ശ്രമിച്ച എഐഡിഎംകെ പ്രവര്‍ത്തകരും പോലീസും നിരവധി തവണ എറ്റുമുട്ടി.

sameeksha-malabarinews

ഇപ്പോള്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച രാജാജി ഹാളിലേക്ക് സമുഹത്തിന്റെ നാനാതുറകളിലുള്ള പതിനായിരങ്ങള്‍ എത്തികഴിഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ ചെന്നൈയിലേക്ക് ഒഴുകുകയാണ്.വളരെ വൈകാരികമായണ് തമിഴ് ജനത അമ്മയോടുള്ള സ്‌നേഹം പ്രകടമാക്കാുന്നത്. ഇതുമുലമുണ്ടാകുന്ന ക്രമസമാധനവിഷയങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട

സംസ്ഥാനത്തൊട്ടാകെ കടുത്ത സുരക്ഷാസന്നാഹമാണ്. ചെന്നൈയിലടക്കം അര്‍ദ്ധസൈനികവിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്കും കടുത്ത നിയന്ത്രണമുണ്ട്. സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ മുഴുവന്‍ അടച്ചിട്ടുണ്ട്. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് 3 ദിവസം അവധി പ്രഖ്്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏഴു ദിവസമാണ് ദുഖാചരണം.
സംസ്ഥാനത്ത് ഏഴു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ് രാഷട്രതിയും പ്രധാനമന്ത്രിയും അടക്കമുള്ള രാജ്യത്തെ പ്രമുഖ നേതാക്കള്‍ ജയലളിതക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ചെന്നൈയിലെത്തും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!