Section

malabari-logo-mobile

ജയസൂര്യ കര്‍ഷകന്റെ വേഷത്തിലെത്തുന്നു

HIGHLIGHTS : ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത ജനപ്രിയന്‍ എന്ന ചിത്രത്തില്‍ ഒരു നാട്ടിന്‍പുറത്തുകാരനായി ജയസൂര്യ വേഷമിട്ടിരുന്നു.

imagesബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത ജനപ്രിയന്‍ എന്ന ചിത്രത്തില്‍ ഒരു നാട്ടിന്‍പുറത്തുകാരനായി ജയസൂര്യ വേഷമിട്ടിരുന്നു. അല്ലറ ചില്ല കൃഷിപ്പണിയൊക്കെയുള്ള വേഷമായിരുന്നു അത്. അതിന് ശേഷം ഇതാ വീണ്ടും ജയസൂര്യ കര്‍ഷകനാകുന്നു. ജിലേബി എന്ന ചിത്രത്തില്‍ ഒരു കര്‍ഷകന്റെ വേഷത്തിലാണത്രെ ജയസൂര്യ എത്തുന്നത്.

പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അരുണ്‍ ശേഖര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജിലേബി നിര്‍മിക്കുന്നത് ഈസ്റ്റ് കോസ്റ്റ് വിജയനാണ്. ദിലീപ് നായകനായ മൈ ബോസിനു ശേഷം ഈസ്റ്റ്‌കോസ്റ്റ് വിജയന്‍ നിര്‍മിക്കുന്ന ചിത്രമാണിത്. രമ്യാനമ്പീശനാണ് നായിക. വിജയരാഘവന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ശശി കലിംഗ, കെ പി എസി ലളിത, ശാരി, മാസ്റ്റര്‍ ഗൗരവ്, മാസ്റ്റര്‍ മിനോന്‍, ബേബി സയൂരി എന്നിവരാണു പ്രധാനതാരങ്ങള്‍.

sameeksha-malabarinews

ശ്രീകുട്ടന്‍ എന്ന കര്‍ഷകനായിട്ടാണ് ജയസൂര്യ എത്തുന്നത്. അമ്മാവന്‍ ചന്ദ്രദാസിന്റെ മകള്‍ ശില്‍പ ദുബൈയില്‍ വലിയ ഉദ്യോഗസ്ഥയാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ ശില്‍പ മക്കളെ രണ്ടുപേരെയും നാട്ടിലേക്ക് അയയ്ക്കുന്നു. പാച്ചുവും അമ്മുവും. പിന്നീട് കുട്ടികളുടെ ചുമതല ശ്രീക്കുട്ടനായി. ശില്‍പയുടെ നിര്‍ബന്ധത്തിനു വഴങ്ങി കുട്ടികളെ കൊടൈക്കനാലിലെ സ്‌കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിക്കുന്നു. കുട്ടികളെ കൊണ്ടുപോകുന്നത് ശ്രീക്കുട്ടനാണ്. ഈ യാത്രയാണ് സിനിമയുടെ പുതിയ വഴിത്തിരിവ്.

ശില്‍പയായി രമ്യാ നമ്പീശന്‍ അഭിനയിക്കുന്നു. ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്നിനു ശേഷം ജയസൂര്യയും രമ്യയും കുട്ടികളും ഒന്നിക്കുന്ന ചിത്രമാണിത്. രണ്ടു സംസ്‌കാരങ്ങളും അവ തമ്മിലുള്ള വ്യത്യാസവുമാണ് സംവിധായകന്‍ അവതരിപ്പിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!