നികുതി അടച്ചില്ല: നയന്‍താരയ്ക്കും ജയറാമിനും വീട് നഷ്ടമാകും

Untitled-1 copyനികുതി അടയ്ക്കുന്നതില്‍ വീഴ്ചവരുത്തുയതിനെ തുടര്‍ന്ന് തെന്നിന്ത്യന്‍ താരങ്ങളായ നയന്‍താരയുടെയും ജയറാമിന്റെയും വീടുകള്‍ ജപ്തി ചെയ്യാനുള്ള നിമയ നടപടിയിലേക്ക് നീങ്ങുന്നു. അവധിക്കാല ആഘോഷങ്ങള്‍ക്കായി ഊട്ടിയില്‍ താരങ്ങള്‍ സ്വന്തമാക്കിയ ആഡംബര കെട്ടിടങ്ങളുടെ നികുതി അടയ്ക്കുന്നതിലാണ് വീഴ്ച വരുത്തിയിരിക്കുന്നത്.

ഊട്ടിയിലെ ലവ് ഡേല്‍ റോഡില്‍ സ്ഥിതിചെയ്യുന്ന റോയല്‍ കാസില്‍ അപാര്‍ട്ട്‌മെന്റിലെ 122 വീടുകളാണു സ്വത്തുനികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതായി ഊട്ടി നഗരസഭാ അധികൃതര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ നികുതി അടയ്ക്കയ്ക്കണമെന്നു ചൂണ്ടിക്കാട്ടി നഗരസഭ 22 അപാര്‍ട്‌മെന്റുകള്‍ക്കു ജപ്തി നോട്ടീസും അയച്ചിരുന്നു. ഇതില്‍ തെന്നിന്ത്യന്‍ സിനിമാ താരങ്ങളായ ജയറാമിന്റെയും നയന്‍താരയുടെയും വസതികള്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഊട്ടിയിലെ ലവ് ഡേല്‍ റോഡില്‍ സ്ഥിതിചെയ്യുന്ന റോയല്‍ കാസില്‍ അപാര്‍ട്ട്‌മെന്റിലെ 122 വീടുകളാണു സ്വത്തുനികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതായി ഊട്ടി നഗരസഭാ അധികൃതര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ നികുതി അടയ്ക്കയ്ക്കണമെന്നു ചൂണ്ടിക്കാട്ടി നഗരസഭ 22 അപാര്‍ട്‌മെന്റുകള്‍ക്കു ജപ്തി നോട്ടീസും അയച്ചിരുന്നു. പല തവണ മുന്നറിയിപ്പു നല്‍കിയിട്ടും താരങ്ങള്‍ അടക്കമുള്ള പ്രമുഖര്‍ നികുതിയടക്കാന്‍ വിമുഖത കാണിക്കുന്നതായും ആരോപണമുണ്ട്.