ജയലളിതയ്‌ക്ക്‌ രോഗമാണെന്ന്‌ വാട്‌സ്‌ ആപ്പ്‌ സന്ദേശം പ്രചരിപ്പിച്ച യുവാവ്‌ അറസ്റ്റില്‍

Story dated:Tuesday August 4th, 2015,02 46:pm

jayalalithaചെന്നൈ: തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയ്‌ക്ക്‌ അസുഖമാണെന്ന്‌ വാട്‌സ്‌ ആപ്പ്‌ വഴി പ്രചരണം നടത്തിയ യുവാവിനെ പോലീസ്‌ അറ്‌സറ്റ്‌ ചെയ്‌തു. വെല്ലൂര്‍ സ്വദേശി കുമാരനാണ്‌ അറസ്‌റ്റിലായത്‌. ജയലളിത രോഗത്തെ തുടര്‍ന്ന്‌ വിശ്രമത്തിലാണെന്ന്‌ നേരത്തെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി വാര്‍ത്തകള്‍ ശരിയാണെന്ന്‌ കാണിക്കുന്ന തരത്തിലുള്ളവയായിരുന്നു വാട്‌സ്‌ ആപ്പ്‌ പ്രചരണവും. ജയലളിത രോഗബാധയെ തുടര്‍ന്ന്‌ പൊതുപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്നും ഉള്ളതരത്തിലുള്ള പ്രചരണമാണ്‌ യുവാവ്‌ വാട്‌സ്‌ ആപ്പ്‌ വഴി നടത്തിയത്‌.