Section

malabari-logo-mobile

നികുതിവെട്ടിപ്പ് കേസ് ;ജയലളിതയെ പ്രോസിക്യൂട്ട് ചെയ്യാം; സുപ്രീം കോടതി

HIGHLIGHTS : ദില്ലി : ആദായ നികുതി വെട്ടിപ്പ് കേസില്‍ രേഖകള്‍ സമര്‍പ്പിക്കാത്തതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വിചാരണ നേരിടേണ്ടി വരുമെന്ന് സുപ്...

CM_Jayalalithaദില്ലി : ആദായ നികുതി വെട്ടിപ്പ് കേസില്‍ രേഖകള്‍ സമര്‍പ്പിക്കാത്തതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വിചാരണ നേരിടേണ്ടി വരുമെന്ന് സുപ്രീം കോടതി . വിചാരണ 4 മാസത്തിനകം പൂര്‍ത്തിയാക്കാന്‍ ഉത്തരവിട്ടു.

ഈ കേസിന്റെ വിചാരണ തമിഴ്‌നാട്ടില്‍ തന്നെ പൂര്‍ത്തിയാക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. 1993 -94 സാമ്പത്തിക വര്‍ഷത്തെ വരവ് സംബന്ധിച്ച രേഖകള്‍ വെളിപ്പെടുത്തിയില്ലെന്ന കേസിലാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയത്. അതേ സമയം രേഖകള്‍ സമര്‍പ്പിക്കാതിരുന്നതിനുള്ള കാരണങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന് തെളിയിച്ചാല്‍ ജയലളിതക്ക് ശിക്ഷാ നടപടികളില്‍ നിന്ന് രക്ഷപ്പെടാം. എന്നാല്‍ കുറ്റം തെളിഞ്ഞാല്‍ പിഴ അടക്കേണ്ടി വരും.

sameeksha-malabarinews

1991 – 96 കാലയളവില്‍ മുഖ്യമന്ത്രിയായിരിക്കെ 66.66 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ ജയലളിത നേരത്തെ തന്നെ പ്രശ്‌നങ്ങള്‍ നേരിടുന്നതിന് ഇടയിലാണ് കോടതിയുടെ ഈ നിര്‍ദ്ദേശം.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!