Section

malabari-logo-mobile

ജയലളിതക്ക്‌ ജാമ്യം

HIGHLIGHTS : ദില്ലി: അനധികൃത സ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്ന മുന്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതക്ക്‌ ജാമ്യം. ഉപാധികളോടെയാണ്‌ ജയല...

Untitled-1 copyദില്ലി: അനധികൃത സ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്ന മുന്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതക്ക്‌ ജാമ്യം. ഉപാധികളോടെയാണ്‌ ജയലളിതക്ക്‌ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്‌.

ആരോഗ്യ പ്രശ്‌നങ്ങളും പ്രായവും കണക്കിലെടുത്ത്‌ ജാമ്യം അനുവദിക്കണമെന്നായിരുന്നു ജയലളിതയുടെ ആവശ്യം. ആരോഗ്യ കാരണങ്ങള്‍ക്കല്ലാതെ വീടു വിടില്ലെന്നും ജയലളിത കോടതിയെ അറിയിച്ചു. ഡിസംബര്‍ 12 വരെ സന്ദര്‍ശകരെ കാണില്ലെന്നും ജയലളിത കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി. ജയലളിതക്ക്‌ വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ ഫാലി എസ്‌ നരിമാനാണ്‌ ഹാജരായത്‌. വിചാരണക്കോടതിയുടെ ശിക്ഷാ വിധിക്കെതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ 6 മാസത്തിനകം തീര്‍പ്പുണ്ടാക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ കക്ഷി ചേര്‍ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിജെപി നേതാവ്‌ സുബ്രമണ്യ സ്വാമി ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി അതിന്‌ അനുവദിച്ചില്ല.

sameeksha-malabarinews

കേസിലെ മറ്റു പ്രതികളായ ശശികല, ഇളവരശ്ശി, സുധാകര്‍ എന്നിവര്‍ക്കും ജാമ്യം അനുവദിച്ചു. ചീഫ്‌ ജസ്റ്റീസ്‌ എച്ച്‌ എല്‍ ദത്തു അദ്ധ്യക്ഷനായ ബഞ്ചാണ്‌ ജാമ്യ അപേക്ഷ പരിഗണിച്ചത്‌.

അനധികൃത സ്വത്തു സമ്പാദന കേസില്‍ ജയലളിതക്ക്‌ 4 വര്‍ഷം തടവും 100 കോടി രൂപയുമാണ്‌ ബംഗളൂരുവിലെ പ്രതേ്യക കോടതി വിധിച്ചത്‌.

തമിഴ്‌നാട്ടിലുടനീളം എഐഎഡിഎംകെ പ്വര്‍ത്തകര്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടത്തുകയാണ്‌. മധുരം വിതരണം ചെയ്‌തും പടക്കം പൊട്ടിച്ചുകൊണ്ടുമുള്ള നിരവധി പ്രകടനങ്ങളാണ്‌ തമിഴ്‌ നഗരങ്ങളില്‍ ഉടനീളം നടക്കുന്നത്‌. പ്രകടനങ്ങളില്‍ സ്‌ത്രീകളുടെ സാനിധ്യം ശ്രദ്ദേയമാണ്‌. ബംഗളൂരു പരപ്പന ജയിലിന്‌ പുറത്ത്‌ എഐഎഡിഎംകെയുടെ നിരവധി നേതാക്കളും പ്രവര്‍ത്തകരും ആരദിയുഴിഞ്ഞും മധുരം നല്‍കിയും ആഹ്ലദം പ്രകടിപ്പിച്ചു. ദില്ലിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള അഭിഭാഷകര്‍ മുദ്രാവാക്യം വിളിച്ച്‌ ആഹ്ലാദ പ്രകടനം നടത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!