Section

malabari-logo-mobile

ജയലളിത അപകടനില തരണം ചെയ്തതായി എഐഎഡിഎംകെ

HIGHLIGHTS : ചെ​ന്നൈ: തമിഴ്​നാട്​ മുഖ്യമന്ത്രി ജയലളിത അപകടനില തരണം ചെയ്​തതായി എ.​െഎ.ഡി.എം.കെ. ആരോഗ്യനിലയിൽമെച്ചപ്പട്ടതായും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. തീവ...

CM_Jayalalithaചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അപകടനില തരണം ചെയ്തതായി എ.െഎ.ഡി.എം.കെ.  ആരോഗ്യനിലയിൽമെച്ചപ്പട്ടതായും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും ഉടൻ തന്നെ മുറിയിലേക്ക് മാറ്റുമെന്നും പാർട്ടി വക്താവ് സി.പൊന്നയ്യൻ അറിയിച്ചു.

കൃത്രിമ ശ്വസന സംവിധാനം എടുത്തുമാറ്റിയിട്ടുണ്ട്. ഒരാഴ്ചയായി അവർക്ക് അർധ ഖരാവസ്ഥയിലുള്ള ഭക്ഷണം നൽകുന്നു. ആളുകളോട് സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.പനിയും നിർജ്ജലീകരണവും മൂലം സെപ്തംബർ 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

sameeksha-malabarinews

ഗുരുതരമായ അണുബാധയെ തുടർന്ന് കൃത്രിമ ശ്വസന സംവിധാനത്തിെൻറ സഹായത്തോടെയായിരുന്നു ശ്വാസോച്ഛാസം നടന്നിരുന്നത്. അപ്പോളോ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധർ ഒരുമിച്ചാണ് ജയലളിതയെ ചികിത്സിച്ചിരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!