Section

malabari-logo-mobile

ജയലളിത ജയിലില്‍ : തമിഴ്‌നാട്ടില്‍ മരിച്ചത് പതിനാറുപേര്‍

HIGHLIGHTS : അന്ധമായ വ്യക്തി്ആരാധനക്ക് പേരുകേട്ട സംസ്ഥാനമാണ് തമിഴ്‌നാട് ഇപ്പോഴിതാ തങ്ങള്‍ ദൈവമായി കണ്ട അമ്മ ജയലളിത ജയിലില്‍ കിടക്കുന്നത് സഹിക്കാനാകാതെ പതിനാറുപേ...

MODEL copyവ്യക്തി്ആരാധനക്ക് പേരുകേട്ട സംസ്ഥാനമാണ് തമിഴ്‌നാട് ഇപ്പോഴിതാ തങ്ങള്‍ ദൈവമായി കണ്ട അമ്മ ജയലളിത ജയിലില്‍ കിടക്കുന്നത് സഹിക്കാനാകാതെ പതിനാറുപേരാണ് ജീവന്‍ വെടിഞ്ഞത്.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ജയലളിതയെ ബാംഗ്ലൂര്‍ ജയിലിലടച്ചതോടെ അമ്മയുടെ ആരാധകര്‍
മണ്ണണ്ണയും പെട്രോളം സ്വന്തം തലയിലലൊഴിച്ച് കത്തിക്കാനായി മത്സരിക്കുകയായിരുന്നു. ഇത്തരം ചിലരെ ആളുകള്‍ തടഞ്ഞു. ചിലരെ ഗുരതരമായി പരിക്കേറ്റ് ആശുപത്രിയിലായി. ചിലര്‍ മരിച്ചു.

sameeksha-malabarinews

ജയലളിതയുടെ ശിക്ഷാവാര്‍ത്തയറിഞ്ഞ് 10 പേര്‍ ഹൃദയം പൊട്ടിമരിക്കുകയായിരുന്നു. ആറു പേര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.മൂന്ന് പേര്‍ തൂങ്ങിമരിക്കുകയായിരുന്നു. ഒരാള്‍ ബസ്സിന് മുന്നില്‍ ചാടി മരിച്ചു. ഒരാള്‍ തീ കൊളുത്തി മരിച്ചു.മറ്റോരാള്‍ വിഷം കഴിച്ച് മരിച്ചു. തീകൊളുത്തിയ രണ്ട് പേര്‍ ഗൂരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചവരില്‍ ഒരു പ്ലസ്ടു വിദ്യാര്‍ത്ഥിയും ഉള്‍പ്പെടും..
ഇന്ന് ജാമ്യം ലഭിക്കാതരുരന്നതോടെ മറ്റു രണ്ടുപേര്‍ കൂടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്.
അഴിമതിക്കേസില്‍ അകപ്പെട്ട് ജയിലാകുമ്പോളും ജയലളിതക്ക് വലിയ ജനപിന്തുണ തമിഴ്‌നാട്ടില്‍ ലഭിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഭരണത്തില്‍ ഇവര്‍ നടപ്പിലാക്കിയ ജനപ്രിയപദ്ധതികള്‍ തന്നെയാണ് ഇവരുടെ ജനപ്രീതിയുയരാന്‍ കാരണമായത്.

ഇന്ന് തമിഴ്‌സിനമാ ലോകവും ജയലളിതക്കായി നിശബ്ദസമരം നടത്തുകയാണ് ചൊവ്വഴ്ച തമിഴ്‌നാട്ടില്‍ ഷൂട്ടിങ്ങോ സിനിമാ പ്രദര്‍ശനമോ നടക്കില്ല. രാവിലെ 9 മണിമുതല്‍ വൈകീട്ട് ആറുമണിവരെ തമിഴ്‌സിനിമ പ്രവര്‍ത്തകര്‍ ചെന്നൈയില്‍ ഉപവാസമിരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്ങിലും നിരവധി താരങ്ങള്‍ ഉപവാസപന്തലില്‍ വന്നുപോകുകയായിരുന്നു. ശരത് കുമാര്‍,, സത്യരാജ് നരേന്‍, ശ്രീകന്ത്, തുടങ്ങിയവര്‍ തമിഴ്് ഫിലിം പ്രൊഡുസേഴ്‌സ് കൗണ്‍സിലും, സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷനുമാണ് സമരം പ്രഖ്യാപിച്ചത്

ഇന്ന് ഇവരുടെ ജാമ്യപേക്ഷ കോടതി തളളിയതോടെ തമിഴ്‌നാട്ടിലെ ക്രമസമാധാനനില പ്രവചനാതീതമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!