ജയലളിതയെ അയോഗ്യയാക്കി തമിഴ്‌നാട്‌ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി

Untitled-1 copyചെന്നൈ: അനധികൃത സ്വത്ത്‌ സമ്പാദന കേസില്‍ അറസ്റ്റിലായ തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയെ അടുത്ത പത്ത്‌ വര്‍ഷം തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നും അയോഗ്യയാക്കികൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ജനപ്രാതിനിത്യ നിയമത്തിന്റെ എട്ടാം വകുപ്പ്‌ പ്രകാരമാണ്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ ജയലളിതക്ക്‌ വിലക്കേര്‍പ്പെടുത്തിയത്‌. തമിഴ്‌നാട്‌ അസംബ്ലി സ്‌പീക്കര്‍ പി ധനപാലനാണ്‌ വിജ്ഞാപനം പുറപ്പെടുവിച്ചത്‌.

ജയലളിത കുറ്റക്കാരിയാണെന്ന്‌ കോടതി വിധി വന്ന 2014 സെപ്‌റ്റംബര്‍ 27 മുതല്‍ 4 വര്‍ഷത്തേക്ക്‌ തെരഞ്ഞെടുപ്പില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതു കൂടാതെ 1951 ലെ ജനപ്രാതിനിത്യ നിയമത്തിന്റെ എട്ടാം വകുപ്പ്‌ പ്രകാരം 6 വര്‍ഷത്തേക്ക്‌ കൂടി അയോഗ്യതയുണ്ടാകുമെന്ന്‌ വിജ്ഞാപനത്തില്‍ പറയുന്നു.

അനധികൃത സ്വത്ത്‌ സമ്പാദനകേസില്‍ കുറ്റക്കാരിയാണെന്ന്‌ കണ്ടെത്തിയ ജയലളിതക്ക്‌ 4 വര്‍ഷം തടവും, 100 കോടി രൂപ പിഴയും ബാംഗ്ലൂരിലെ പ്രതേ്യക കോടതി വിധിച്ചിരുന്നു. ഒക്‌ടോബര്‍ 17 ന്‌ സുപ്രീംകോടതി അനുവദിച്ച ജാമ്യത്തിലാണ്‌ ജയലളിത പുറത്തിറങ്ങിയത്‌.