Section

malabari-logo-mobile

ജയലളിതയുടെ നില അതീവ ഗുരുതരം;തമിഴ്‌നാട്ടില്‍ വന്‍ സുരക്ഷാ സന്നാഹം

HIGHLIGHTS : ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നില അതീവ ഗുരുതരം. ഞായറാഴ്ച വൈകീട്ടുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് നില വഷളായത്. ഉടന്‍ തന്നെ ജയലളിതയെ ത...

CM_Jayalalithaചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നില അതീവ ഗുരുതരം. ഞായറാഴ്ച വൈകീട്ടുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് നില വഷളായത്. ഉടന്‍ തന്നെ ജയലളിതയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പത്രകുറിപ്പിലൂടെയാണ് അപ്പോളോ ആശുപത്രി ഹൃദയാഘാത വിവരം പുറത്തുവിട്ടത്. വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജയലളിത ഇപ്പോള്‍ . ലണ്ടനില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് പരിചരിക്കുന്നത്

ജയലളിതക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തണമെന്നും പരിഭ്രാന്തി പരത്തരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി അറിയിച്ചു.  ജയലളിതയെ പ്രവേശിപ്പിച്ചിരിക്കുന്ന ചെന്നൈ അപ്പോളോ ആശുപത്രിയും പരിസരത്തും അണ്ണാ ഡിഎംകെ പ്രവര്‍ത്തകരുടെ ഒഴുക്ക് തുടരുകയാണ്.എഐഎഡിഎംകെ എം എല്‍ എമാര്‍ ആശുപത്രിയില്‍ ഉണ്ട് . ഗവര്‍ണര്‍ ആശുപത്രിയില്‍ എത്തി. തമി‌ഴ്‌നാട്ടില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായേക്കാം എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഹൈദ്രാബാദില്‍ നിന്നും 12 കമ്പനി കേന്ദ്രസേനയെ തമിഴ്‌നാട്ടിലെത്തിച്ചിട്ടുണ്ട്. ഇവരെ തമിഴ്‌നാട്ടിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചു. ജയലളിതയുടെ വസതിയായ പേയസ് ഗാര്‍ഡനിലും സുരക്ഷ ശക്തമാക്കി .

sameeksha-malabarinews

വെങ്കയ്യ നായിഡു, ജെപി നഡ്ഡ തുടങ്ങിയ കേന്ദ്രമന്ത്രിമാര്‍ ഇന്ന് രാവിലെ തന്നെ ദില്ലിയില്‍ നിന്നും ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയോടെ തമിഴ്‌നാട്ടിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ചിരുന്നു. കേരളത്തില്‍ നിന്ന് പോയ കെഎസ്ആര്‍ടിസി ബസുകള്‍ തിരിച്ചു വിളിച്ചു.

ശബരിമലയിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ആഴിക്കു ചുറ്റും വടംകെട്ടിയിട്ടുണ്ട് . പമ്പയില്‍ നിന്നും തമിഴ്‌നാട്ടിലേക്കുള്ള ബസ് സര്‍വ്വീസും ഇന്നലെ താല്‍ക്കാലികമായി തടഞ്ഞിരുന്നു. ക്രമസമാധാന നില തകരുന്ന വിധത്തിലുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് തമിഴാനാടുമായി അതിര്‍ത്തി പങ്കിടുന്ന കേരള, കര്‍ണാടാക ബോര്‍ഡറിലും സുരക്ഷാക്രമീകരണങ്ങല്‍ ശക്തമാക്കി.

എന്നാല്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് മാസമായി ആശുപത്രിയില്‍ കഴിയുന്ന അവര്‍ രോഗങ്ങളില്‍ നിന്ന് സുഖപെട്ട് വരുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്.  സെപ്തംബര്‍ 22 നാണ് പനിയും ശ്വാസതടസ്സവും മൂലമാണ്  ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!