ജയലളിതയുടെ ശിക്ഷ റദ്ദാക്കി

CM_Jayalalithaബാംഗലൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കര്‍ണ്ണാടക ഹൈക്കോടതിയില്‍ ജയലളിതയ്ക്ക് അനുകൂലമായ വിധി. കേസില്‍ ജയലളിതയ്ക്ക് നല്‍കിയ ശിക്ഷ റദ്ദാക്കി. കര്‍ണ്ണാടക ഹൈക്കോടതി അവധികാല ബെഞ്ചിലെ ജഡ്ജി ജസ്റ്റിസ്. വിചാരണക്കോടതിയുടെ വിധി ചോദ്യംചെയ്തു ജയലളിത സമര്‍പ്പിച്ച അപ്പീലില്‍ കുമാര സ്വാമിയുടെതാണ് വിധി.

ജയയുടെ അപ്പീല്‍ അനുവദിച്ചിരിക്കുന്നു എന്ന ഒറ്റവരി മാത്രമാണു ജഡ്ജി വായിച്ചത്. കേസില്‍ ജയയ്‌ക്കൊപ്പം കുറ്റക്കാരാണെന്നു കണ്ടെത്തിയ മറ്റുമൂന്നു പേരെയും കോടതി വെറുതെ വിട്ടു. വിധി പ്രസ്താവിക്കുമ്പോള്‍ 67കാരിയായ ജയലളിത കോടതിയിലെത്തിയിരുന്നില്ല.

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 27നാണു ജയലളിത, തോഴി ശശികല, ജെ ഇളവരശി, വി എന്‍ സുധാകരന്‍ എന്നിവരെ പ്രത്യേക കോടതി ജഡ്ജി മൈക്കിള്‍ ഡി കുന്‍ഹ നാലു വര്‍ഷം തടവിനു ശിക്ഷിച്ചത്. ജയലളിതയ്ക്കു നൂറുകോടി രൂപയും മറ്റുള്ളവര്‍ക്കു പത്തു കോടി രൂപ വീതവും പിഴയും വിധിച്ചിരുന്നു. ഈ വിധിയാണു റദ്ദാക്കിയിരിക്കുന്നത്.