Section

malabari-logo-mobile

ജയലളിത സത്യപ്രതിജ്ഞ ചെയ്തു

HIGHLIGHTS : ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റ വിമുക്തയായ അണ്ണാ ഡി എം കെ ജനറല്‍ സെക്രട്ടറി ജെ ജയലളിത വീണ്ടും തമിഴ്‌നാട്

jayalalithaചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റ വിമുക്തയായ അണ്ണാ ഡി എം കെ ജനറല്‍ സെക്രട്ടറി ജെ ജയലളിത വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഇത് അഞ്ചാം തവണയാണ് ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയാവുന്നത്. മദ്രാസ് യൂണിവേഴ്‌സിറ്റി സെന്റിനറി ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കെ റോസയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. 29 അംഗ മന്ത്രി സഭയാണ് അധികാരമേറ്റത്.

sameeksha-malabarinews

കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ പൊന്‍ രാധാകൃഷ്ണന്‍ ചടങ്ങില്‍ പങ്കെടുത്തു. ചലച്ചിത്രതാരങ്ങളായ രജനികാന്ത്, ശരത്കുമാര്‍, കാര്‍ത്തി, ഐസിസി ചെയര്‍മാന്‍ എന്‍ ശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ളര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്നലെ രാവിലെ ഏഴിനു ചേര്‍ന്ന അണ്ണാ ഡി എം കെ നിയമസഭാകക്ഷി യോഗത്തിലാണു നിലവിലുള്ള മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം രാജി പ്രഖ്യാപിച്ചത്. പുതിയ നിയമസഭാകക്ഷി നേതാവായി ജയയെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രമേയവും പനീര്‍സെല്‍വം അവതരിപ്പിച്ചു. നിലവില്‍ എം എല്‍ എ അല്ലാത്ത ജയ യോഗത്തില്‍ പങ്കെടുത്തില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!