ഒടുവില്‍ ജസീറക്കും ചിറ്റിലപ്പള്ളിയുടെ വക 5 ലക്ഷം

Exif_JPEG_420കോട്ടയം : സന്ധ്യക്ക് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച ചിറ്റിലപ്പള്ളി മണല്‍മാഫിയക്കെതിരെ സമരം നടത്തുന്ന ജസീറക്കും 5 ലക്ഷം രൂപ പാരിതോഷികമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ജസീറയുടെ ധീരതയും, പ്രതിബന്ധതയും അഭിനന്ദനാര്‍ഹമാണെന്നും ചിറ്റിലപ്പള്ളി പറഞ്ഞു.

എല്‍ഡിഎഫിന്റെ ക്ലിഫ് ഹൗസ് പ്രതിരോധത്തിനിടെ വഴി തടഞ്ഞു എന്നാരോപിച്ച് സമരക്കാരോട് കയര്‍ത്ത സന്ധ്യ എന്ന വീട്ടമ്മക്ക് 5 ലക്ഷം പാരിതോഷികമായി നല്‍കിയപ്പോള്‍ മണല്‍ മാഫിയക്കെതിരെ ഒറ്റയാള്‍ സമരം നടത്തുന്ന ജസീറയെ ചിറ്റിലപ്പള്ളി കണ്ടില്ലേ എന്ന തരത്തിലുള്ള നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയകളിലടക്കം വന്നിരുന്നത്.

ജസീറ മണല്‍ മാഫിയക്കെതിരെ സ്വന്തം നാടായ കണ്ണൂരിലെ നീരൊഴുക്ക് ചാലിലും പിന്നീട് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും സമരം നടത്തിയിരുന്നു. ഇപ്പോള്‍ ഡല്‍ഹിയിലെ കൊടും തണുപ്പില്‍ മൂന്ന് കുഞ്ഞുങ്ങള്‍ക്കൊപ്പം സമരം തുടരുകയാണ് ജസീറ.