ജപ്പാനില്‍ നേരിയ ഭൂചലനം

ടോക്കിയോ: ജപ്പാനിലെ ഹോക്കൈഡോയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച രാത്രി 11.45 ഓടെയാണ് ചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി. വാര്‍ത്താ ഏജന്‍സിയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഭൂചലനത്തില്‍ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹോക്കൈഡോയിലെ അഞ്ച് സ്ഥലങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.