ജനകീയ ആക്ഷന്‍കൗണ്‍സിലിന്റെ പരപ്പനങ്ങാടി നഗരസഭ മാര്‍ച്ച്‌ പരിഹാസ്യം: മുസ്ലീം ലീഗ്‌

Story dated:Friday January 8th, 2016,08 03:pm
sameeksha sameeksha

പരപ്പനങ്ങാടി :പരപ്പനങ്ങാടി നഗരസഭയിലേക്ക്‌ നഗരസഭയുടെ അധികാരപരിധിയില്‍ പെടാത്ത വിഷയങ്ങള്‍ ഉന്നയിച്ച്‌ ജനകീയ ആക്ഷന്‍കൗണ്‍സില്‍ നടത്തിയ സമരം പരിഹാസ്യമണെന്ന്‌ മുസ്ലീം ലീഗ്‌ . പരപ്പനങ്ങാടിയിലെ മുഴുവന്‍ വാഹനഉടമകള്‍ക്കും ടോള്‍ സമരം സമ്പ്രദായം തുടങ്ങിയ അന്നുതന്നെ പാസ്സ്‌ മുഖാന്തിരം ടോള്‍ സൗജന്യമായിരുനനെന്ന്‌ മുസ്ലീം ലീഗ്‌ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നുണ്ട്‌.
പരപ്പനങ്ങാടിയിലെ ഫിഷിങ്ങ്‌ ഹാര്‍ബറിന്റെയും റെയില്‍വേ നടപ്പാലത്തിന്റെയും പണികള്‍ ത്വരിതഗതില്‍ നടന്നുവരകിയാണെന്‌ും അതിനെ ഒളിഞ്ഞും തെളിഞ്ഞും എതിര്‍ക്കുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പത്രക്കുറിപ്പി്‌ല്‍ പറയുന്നു