ജമ്മുകശ്മീരില്‍ പ്രഖ്യാപിച്ച സോഷ്യല്‍ മീഡിയ നിരോധനം പിന്‍വലിച്ചു

ദില്ലി: കശ്മീരില്‍ പ്രഖ്യാപിച്ച സോഷ്യല്‍ മീഡിയ നിരോധനം പിന്‍വലിച്ചു. ഏപ്രിൽ 26 നാണ്​ ഫേസ്​ബുക്ക്​, ട്വിറ്റർ, വാട്ട്​സ്​ ആപ്പ്​ ഉൾപ്പെടെയുള്ള 23 ഒാളം നവമാധ്യമങ്ങൾക്ക്​ വിലക്ക്​ ഏർപ്പെടുത്തിയത്​.വെള്ളിയാഴ്​ച രാത്രി ഒമ്പതു മണിയോടെ നവമാധ്യമങ്ങളും വിലക്കേർപ്പെടുത്തിയ വെബ്​സൈറ്റുകളും പുന:സ്ഥാപിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഏപ്രിൽ എട്ടിന്​ ശ്രീനഗർ ലോക്​സഭാ മണ്ഡലങ്ങളിലേക്ക്​ നടന്ന ഉപതെരഞ്ഞെടുപ്പിനിടെ സംഘഷങ്ങൾ വ്യാപകമായതിനെ തുടർന്നാണ്​ നവമാധ്യമങ്ങൾക്ക്​ ഒരു മാസത്തെ വിലക്ക്​ ഏർപ്പെടുത്തിയത്​.