ആര്‍എസ്എസും ജമാഅത്തെ ഇസ്ലാമിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍;പിണറായി.

കോഴിക്കോട് : ആര്‍എസ്എസും ജമാഅത്തെ ഇസ്ലാമിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് പിണറായി വിജയന്‍. ഇരു സംഘടനകളും മുന്നോട്ടുവെക്കുന്നത് മതരാഷ്ട്രവാദമാണെന്നും മത നിരപേക്ഷത പുലരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് രണ്ടിനോടും യോജിക്കാനാവില്ലെന്നും പിണറായി പറഞ്ഞു. മുഖ്യധാരാ മാസികയുടെ പ്രകാശന ചടങ്ങില്‍ സംസാരിക്കവെയാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.

പോപ്പുലര്‍ ഫണ്ട് പേലെയുള്ള ചില സംഘടനകള്‍ ഇതേ തീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഈ വസ്തുത തുറന്നു പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ തരാമെന്ന വെല്ലുവിളി ചിലര്‍ ഉയര്‍ത്തുന്നുണ്ടെന്നും ഇത്തരം വെല്ലുവിളി ഭയന്ന് മതനിരപേക്ഷ നിലപാട് ഉപേക്ഷിക്കാന്‍ സിപിഐഎമ്മിന് കഴിയില്ലെന്നും പിണറായി പറഞ്ഞു.

ഞങ്ങളുടെ വായടപ്പിക്കാന്‍ ശ്രമിക്കുന്നതിന് പകരം സമചിത്തതയോടെ കാര്യങ്ങള്‍ കണ്ട് ആവശ്യമായ തിരുത്തല്‍ ആലോചിക്കുകയാണ് ഇവര്‍ ചെയ്യേണ്ടത്. ഇന്ത്യാ ഉപഭൂഖണ്ഡം ഇസ്ലാമിക വല്‍ക്കരിക്കുക എന്ന നിലപാടോെട ജമാഅത്തെ ഇസ്ലാമികള്‍ പ്രവര്‍ത്തിക്കുന്നത്. ആര്‍എസ്എസ് ആളികത്തിക്കാന്‍ ശ്രമിക്കുന്ന തീയില്‍ എണ്ണ പകരുകയാണ് ഇവര്‍ ചെയ്യുന്നത്. ദേശീയത, മതേതരത്വം, ജനാധിപത്യം എന്നീ മൂന്ന് മൂല്ല്യങ്ങളേയും ജമാഅത്തെ ചോദ്യം ചെയ്യുന്നു. മതവിശ്വാസമാണ് മനുഷ്യന്റെ ദേശീയത നിര്‍ണയിക്കുന്നതെന്ന് അവര്‍ വിശ്വസിക്കുന്നു. ആര്‍എസ്എസ് ഉയര്‍ത്തുന്ന ഹിന്ദു രാഷ്ട്ര വാദം പോലെ അപകടമാണ് ജമാഅത്തെയുടെ നിലപാടെന്നും പിണറായി പറഞ്ഞു.