ജമാഅത്തെ ഇസ്ലാമി നാടിനാപത്ത്: ആര്യാടന്‍ മുഹമ്മദ്

മലപ്പുറം :ആര്‍എസ്എസ്സിനെ പോലെ തന്നെ ജമാ അത്തെ ഇസ്ലാമിയും നാടിനാപത്താണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് മലപ്പുറത്ത് യുത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘ ചെറുത്തുനില്‍പ്പിന്റെ മാനവികസംഗമം’ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുവെയാണ് മന്ത്രിയുടെ ഈ പ്രസ്താവന
ജമാ അത്തിന്റെ പാര്‍ട്ടിയായ വെല്‍ഫെയര്‍പാര്‍ട്ടിക്ക് സ്വന്തം വെല്‍ഫെയറിനെ കുറിച്ചെ ചിന്തയൊള്ളുവെന്നും ആര്യാടന്‍ പരിഹസിച്ചു.ആര്‍എസ്എസ്സിനെ പോലെ വര്‍ഗ്ഗീയ അജണ്ട തന്നെയാണ് ജമാഅത്തിനുമുള്ളത്. പിഡിപി എസ്ഡിപിഐ എന്നീ കക്ഷികളും അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു വെള്ളാപ്പള്ളിയുടെ നീക്കവും കേരളത്തില്‍ വിലപ്പോവില്ലെന്ന് ആര്യാടന്‍ പറഞ്ഞു. സംഗമത്തിലും സംഗമത്തിന് മുന്നോടിയായി നടന്ന പ്രകടനത്തിലും മുസ്ലീം ലീഗിനെതിരെയും രൂക്ഷവിമര്‍ശനമുണ്ടായി

മലപ്പുറം ടൗണ്‍ഹാളില്‍ വെച്ച് നടന്ന മാനവിക സംഗമം പരിപാടിയില്‍ യുത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി അധ്യക്ഷനായി. ചടങ്ങില്‍ ഡീന്‍കുര്യാക്കോസ് എംഎല്‍എമാരായ വിടി ബല്‍റാം, ഷാഫി പറമ്പില്‍, ശബരീനാഥ് എന്നിവര്‍ സംസാരിച്ചു.