ജല്ലിക്കെട്ട് പ്രക്ഷോഭം; തമിഴ്‌നാട്ടില്‍ തെരുവ് യുദ്ധം;പോലീസ് സ്‌റ്റേഷന്‍ കത്തിച്ചു

ചെന്നൈ: ജല്ലിക്കട്ട് നടത്താന്‍ നിയമം പാസാക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിഷേധിക്കുന്നവര്‍ക്കെതിരെ പോലീസ് ലാത്തിച്ചാര്‍ച്ച് നടത്തി. നിരവധി വാഹനങ്ങളും സമരക്കാര്‍ കത്തിച്ചു. ചെന്നൈ സ്ഹൗസ് പോലീസ് സ്‌റ്റേഷന്‍ പ്രതിഷേധക്കാര്‍ തീയിട്ടു.  ഇന്നലെ പ്രത്യേക ഓര്‍ഡിനന്‍സിന്‍റെ അടിസ്ഥാനത്തില്‍ പുതുക്കോട്ടയിലും തിരുച്ചിറപ്പള്ളിയിലും ജല്ലിക്കട്ട് നടത്തിയെങ്കിലും നിയമം പാസാക്കി സ്ഥിരം സംവിധാനം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം നടക്കുന്നത്.വന്‍ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് മറീന ബീച്ചില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് സമരക്കാരെ പോലീസ് ഒഴിപ്പിക്കുന്നത്. പൊലീസ് നടപടിയ്ക്കെതിരെ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയാണിപ്പോള്‍.മറീന ബീച്ചിലേക്കെത്താനുള്ള വഴികളെല്ലാം പോലീസ് അടച്ചു. ദിണ്ടിഗല്ലിലും കൃഷ്ണഗിരിയിലും ജല്ലിക്കെട്ട് സമരക്കാരെ പോലീസ് ഒഴിപ്പിക്കുന്നുണ്ട്.

വിദ്യാര്‍ഥികളെ പൊലീസ് ബലംപ്രയോഗിച്ചാണ് വാഹനങ്ങളില്‍ കയറ്റുന്നത്. സമരം വിജയിച്ചതിനാല്‍ ഒഴിഞ്ഞുപോകണമെന്ന് പൊലീസ് സമരക്കാരോട് അഭ്യര്‍ഥിച്ചു. എന്നാല്‍ പോലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിച്ചാല്‍ കടലില്‍ ചാടുമെന്ന് ഒരുവിഭാഗം സമരക്കാര്‍ നിലപാടെടുത്തു. ചിലര്‍ കടലില്‍ ഇറങ്ങി നില്‍ക്കുകയാണ്.  കടല്‍ തീരത്തിനടുത്ത് കൈകോര്‍ത്ത് നിന്നാണ് സമരക്കാര്‍ പോലീനെ പതിരോധിക്കുന്നത്.

ദേശീയഗാനം ആലപിച്ചാണ് പൊലീസ് നടപടിയെ സമരക്കാര്‍ ചെറുത്തുനില്‍ക്കുന്നത്. ചെന്നൈയ്ക്കു പുറമേ ജല്ലിക്കട്ട് പ്രക്ഷോഭം നടക്കുന്ന കൃഷ്ണഗിരിയിലും അളംഗനല്ലൂരിലും പൊലീസ് ഒഴിപ്പിക്കല്‍ ആരംഭിച്ചിട്ടുണ്ട്.ഏകദേശം അഞ്ചു ലക്ഷത്തോളം പേരാണ് ജല്ലിക്കട്ടിന് നിയമം വേണമെന്ന് ആവശ്യപ്പെട്ട് മറീന ബീച്ചില്‍ എത്തിയിക്കുന്നത്. ജല്ലിക്കട്ട് വേണമെന്ന നിലപാടുള്ള 136 പേര്‍ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ പ്രചാരണത്തിന്റെ ഫലമായാണ് ഇത്രയും പേര്‍ പ്രതിഷേധവുമായി എത്തിയത്.

രാവിലെ ആറരയോടെയാണ് വന്‍ പൊലീസ് സന്നാഹം മറീനയിലെത്തി സമരക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചത്. സമരക്കാര്‍ ശക്തമായ ചെറുത്തുനില്‍പാണ് നടത്തുന്നത്. പ്രകോപനമുണ്ടാകാതിരിക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. നിയമസഭ നിയമം പാസാക്കാതെ മറീനയില്‍നിന്ന് ഒഴിഞ്ഞുപോകില്ലെന്ന നിലപാടില്‍ തന്നെയാണ് സമരക്കാര്‍. ഇന്നു തമിഴ്നാട് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കുകയാണ സമരം.ഇന്ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തില്‍ ജല്ലിക്കട്ട് ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ബില്ലായി അവതരിപ്പിക്കും.

ജല്ലിക്കട്ട് പ്രക്ഷോഭം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് സമരക്കാര്‍ക്കിടയില്‍ ഭിന്നത ഉണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സ്ഥിര നിയമനിര്‍മ്മാണമില്ലാതെ സമരം പിന്‍വലിക്കില്ലെന്ന് ഒരു വിഭാഗം പറയുമ്പോള്‍ മാര്‍ച്ച് 31 വരെ സമരം നിര്‍ത്തിവക്കുകയാണെന്ന് മറ്റൊരു വിഭാഗം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് പോലീസ് നടപടി.

അതേസമയം ഇന്നു സുപ്രീം കോടതിയില്‍ പെറ്റ നല്‍കി ഹര്‍ജി പരിഗണനയ്ക്കു വരുന്നുണ്ട്. ജല്ലിക്കട്ടിന് അനുമതി നല്‍കിയ ഓര്‍ഡിനന്‍സ് സുപ്രീം കോടതി സ്റ്റേ ചെയ്താല്‍ പ്രക്ഷോഭം അക്രമാസക്തമാകാനുള്ള സാധ്യതയുണ്ട്.

 

Related Articles