ജയ്‌ഹിന്ദ്‌ ടിവിയുടെ മികച്ച നടനുള്ള അവാര്‍ഡ്‌ ജനില്‍മിത്രയ്‌ക്ക്‌

Janil Mithraജയ്‌ഹിന്ദ്‌ ടിവി നടത്തിയ സിഗ്നേച്വര്‍ ഷോര്‍ട്‌ ഫിലം ഫെസ്റ്റിവെല്ലില്‍ മികച്ച നടനുള്ള പുരസ്‌ക്കാരം പരപ്പനങ്ങാടി സ്വദേശി ജനില്‍ മിത്രയ്‌ക്ക്‌. പൊരുള്‍ എന്ന ഷോര്‍ട്ട്‌ ഫിലിമിലെ അഭിനയത്തിനാണ്‌ ജനില്‍ മിത്രയ്‌ക്ക്‌ അവാര്‍ഡ്‌ ലഭിച്ചത്‌. എം.ഐ.റ്റി മൂസ ഫെയിം സുരഭിയാണ്‌ മികച്ച നടി (ഷോര്‍ട്ട്‌ ഫിലിം ദീക്ഷ).

പോണ്ടിച്ചേരി സര്‍വ്വകലാശാല ഫിലിം മീഡിയ വിഭാഗത്തിലെ ജി
ബി
ന്‍ ബാബു സംവിധാനം ചെയ്‌ത പൊരുള്‍ എന്ന ഷോര്‍ട്ട്‌ ഫിലിമില്‍ സാമിജിയുടെ വേഷമാണ്‌ ജനില്‍ അഭിനയിച്ചത്‌. നടന്‍ ജോയ്‌ മാത്യു, സജിത മഠത്തില്‍, പന്തളം സുധാകരന്‍ എന്നിവരടങ്ങിയ ജ്യൂറിയാണ്‌ വിധിനിര്‍ണയം നടത്തിയത്‌.

പരപ്പനങ്ങാടി പുത്തന്‍പീടിക സ്വദേശിയായ ജനില്‍ എടരിക്കോട്‌ ക്ലാരി ജി.യു.പി.എസിലെ അധ്യാപകനാണ്‌. കുട്ടികളുടെ നാടകവേദിയുമായി ക്രിയാത്മകമായ ഇടപെടല്‍ നടത്തിയിരുന്ന ജനില്‍ പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന്‌ നാടകത്തില്‍ പി.ജി ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്‌. കവി കൂടിയായ ജനില്‍ അവതാരം എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്‌തിട്ടുമുണ്ട്‌.