Section

malabari-logo-mobile

ജഗ്മോഹന്‍ ഡാല്‍മിയ ബിസിസിഐ പ്രസിഡണ്ട്

HIGHLIGHTS : ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് പുതിയ പ്രസിഡണ്ട്. കൊല്‍ക്കത്തയില്‍ നിന്നുള്ള ജഗ്മോഹന്‍ ഡാല്‍മിയയാണ് ഇനി ബി സി സി ഐയെ നയിക്കുക.

dalmiyaചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് പുതിയ പ്രസിഡണ്ട്. കൊല്‍ക്കത്തയില്‍ നിന്നുള്ള ജഗ്മോഹന്‍ ഡാല്‍മിയയാണ് ഇനി ബി സി സി ഐയെ നയിക്കുക. സുപ്രീം കോടതി നേരിട്ട് ഇടപെട്ടതിനെ തുടര്‍ന്ന് എന്‍ ശ്രീനിവാസന്‍ പുറത്തായതിനെ തുടര്‍ന്നാണ് ഡാല്‍മിയ പ്രസിഡണ്ട് സ്ഥാനത്തെത്തുന്നത്. സഞ്ജയ് പട്ടേല്‍ സെക്രട്ടറിയായി തുടരും. അനിരുദ്ധ ചൗധരിയാണ് ട്രഷറര്‍.

ചെന്നൈയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് ബി സി സി ഐ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. മുന്‍ ബിസിസിഐ അധ്യക്ഷനും നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമാണ് ജഗ്‌മോഹന്‍ ഡാല്‍മിയ. കൊല്‍ക്കത്തയിലെ നാഷണല്‍ ക്രിക്കറ്റ് ക്ലബ്ബിന്റേയും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റേയും പിന്തുണയോടെയാണ് ഡാല്‍മിയ വീണ്ടും ബി സി സി ഐ പ്രസിഡണ്ടാകുന്നത്.

sameeksha-malabarinews

പ്രസിഡണ്ട് സ്ഥാനത്തേക്ക് ഡാല്‍മിയ മാത്രമേ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നുള്ളൂ. മുന്‍ കേന്ദ്രമന്ത്രി ശരത് പവാര്‍ മത്സരരംഗത്ത് നിന്ന് അവസാന നിമിഷം പിന്മാറുകയായിരുന്നു. ഐ പി എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് ബി സി സി ഐ കടുത്ത വിമര്‍ശനം നേരിടേണ്ടിവന്ന സാഹചര്യത്തിലാണ് പുതിയ ഭാരവാഹികളെ ബോര്‍ഡ് തിരഞ്ഞെടുക്കുന്നത്.

1979 ലാണ് ഡാല്‍മിയ ബി സി സി ഐയിലെത്തിയത്. 1983 ല്‍ ട്രഷററായി. ഇന്ത്യയില്‍ ലോകകപ്പ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി എന്ന ആരോപണത്തെ തുടര്‍ന്ന് ബി സി സി ഐയില്‍ നിന്നും ഡാല്‍മിയയെ പുറത്താക്കുകയും ആജീവനാന്തം വിലക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ 2007 ല്‍ കോടതി തള്ളി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!