ജഗതി ശ്രീകുമാറിന് വീല്‍ചെയറില്‍ നിന്ന് വീണ് പരിക്ക്

jagathyകോട്ടയം:  റോഡപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതിശ്രീകുമാറിന് വീല്‍ചെയറില്‍ നിന്ന് വീണ് പരിക്കേറ്റു. വീഴ്ചയില്‍ തലയുടെ ഒരു വശത്ത് മുറിവേല്‍ക്കുകയായിരുന്നു. ഇദ്ദേഹത്തെ ഉടനെ തന്നെ കാഞ്ഞിരപ്പള്ളിക്കടുത്തുള്ള 26ാം മൈലിലിെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കാഞ്ഞിരപ്പള്ളിയിലെ ജഗതിയുടെ ഭാര്യയുടെ കുടുംബവീട്ടില്‍ സന്ദര്‍ശനത്തിയതായിരുന്നു അദ്ദേഹം. അവിടെ വെച്ച് വീ്ല്‍ചെയര്‍ ബാലന്‍സ് തെറ്റി മറിഞ്ഞപ്പോള്‍ തൊട്ടടത്തുണ്ടായിരുന്ന സ്റ്റാന്‍ഡില്‍ തലയിടിച്ചാണ് അപകടമുണ്ടായത്.