നീണ്ട ഇടവേളയക്ക്‌ ശേഷം ജഗതി ശ്രീകുമാര്‍ പൊതുവേദിയിലെത്തുന്നു

jagathy-sreekumarതിരു: മലയാള സനിമയിയുടെ അഭിനയ സാമ്രാട്ട്‌ ജഗതി ശ്രീകുമാര്‍ പൊതുവേദിയിലെത്തുന്നു. വാഹനാപകടത്തെ തുടര്‍ന്ന്‌ വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന ജഗഗതിയെ പൊതുവേദിയിലെത്തിക്കുന്നത്‌ മകളുടെ ഭര്‍ത്താവിന്റെ പിതാവുകൂടിയായ പിസി ജോര്‍ജ്ജാണ്‌.

പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ എസ്‌എസ്‌എല്‍സി, പ്ലസ്‌ടു, സിബിഎസ്‌ഇ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കാനുള്ള പരിപാടി പി സി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. 28 ന്‌ ഈരാറ്റുപേട്ട സെന്‍ ജോര്‍ജ്ജ്‌ കോളേജ്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഈ പരിപാടി ജഗതി ശ്രീകുമാര്‍ ഉദ്‌ഘാടനം ചെയ്യും.

കോഴിക്കോട്‌ പാണമ്പ്രയില്‍ വെച്ച്‌ നടന്ന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ്‌ കോഴിക്കോട്‌ മിംമ്‌സ്‌ ആശുപത്രിയിലും, വെല്ലൂര്‍ ആശുപത്രിയിലെയും ചികിത്സയ്‌ക്ക്‌ ശേഷം ഇപ്പോള്‍ ജഗതി ശ്രീകുമാര്‍ ഇപ്പോള്‍ തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലാണ്‌.