എലിപ്പനി പ്രതിരോധനമരുന്നിനെതിരെ വ്യാജപ്രചരണം;ജേക്കബ് വടക്കുംഞ്ചേരിയെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: എലിപ്പനിപ്രതിരോധ മരുന്നിനെതിരെ വ്യാജ പ്രചരണം നടത്തിയ ജേക്കബ് വടക്കുംഞ്ചേരിയെ അറസ്റ്റ് ചെയ്തു. ഡിജിപിയുടെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി ഡിജിപിക്ക് കത്തു നല്‍കിയിരുന്നു. ഇതെതുടര്‍ന്ന് ഡിജിപിയുടെ നിര്‍ദേശ പ്രകാരം ജേക്കബ് വടക്കുംചേരിക്കെതിരെ പോലീസ് കേസെടുത്തത്. ചമ്പക്കരയിലെ ജേക്കബ് വടക്കുംഞ്ചേരിയുടെ ഓഫീസില്‍ വെച്ചാണ് അറസ്റ്റ്.

ഇയാളെ ചോദ്യം ചെയ്തുവരികയാണ്. നേരത്തെയും രോഗപ്രതിരോധ മരുന്നുകള്‍ക്കെതിരെ ഇയാള്‍ വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.