Section

malabari-logo-mobile

ജേക്കബ് തോമസിന്റെ ആത്മകഥ പ്രസിദ്ധീകരിച്ചതില്‍ ചട്ടലംഘനമെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

HIGHLIGHTS : തിരുവനന്തപുരം: ജേക്കബ് തോമസിന്റെ പുസ്തകത്തില്‍ ചട്ടലംഘനത്തിന്റെ പരിധിയില്‍പെടുന്ന പരാമര്‍ശങ്ങളുണ്ടെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ റിപ്പോര്‍ട...

തിരുവനന്തപുരം: ജേക്കബ് തോമസിന്റെ പുസ്തകത്തില്‍ ചട്ടലംഘനത്തിന്റെ പരിധിയില്‍പെടുന്ന പരാമര്‍ശങ്ങളുണ്ടെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ റിപ്പോര്‍ട്ട്. ഉള്ളടകത്തില്‍ രാഷ്ട്രീയ നിഷ്പക്ഷത പാലിച്ചില്ലെന്നും മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡിജിപി ജേക്കബ് തോമസിന്റെ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകം വിവാദമായ പശ്ചാത്തലത്തിലാണ് ഇതില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പണറായി വിജയന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്.

sameeksha-malabarinews

ജേക്കബ് തോമസ് പുസ്തകം എഴുതിയത് സർക്കാറിൻറ അനുമതി ഇല്ലാതെയാണെന്നാണ് ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ കണ്ടെത്തൽ.

2016 ഒക്ടോബറിൽ ജേക്കബ് തോമസ് പുസ്തകം എഴുതുന്നതിന് സർക്കാറിനോട് അനുമതി ചോദിച്ചിരുന്നു.ഇതിന് മറുപടിയായി പുസ്തകത്തിൻറ ഉളളടക്കം ഹാജരാക്കണമെന്ന് അന്നത്തെ ചീഫ്സെക്രട്ടറി ആവശ്യപ്പെട്ടു.ഉളളടക്കം ഹാജരാക്കത്തതിനാൽ സർക്കാർ ഇതിന് അനുമതി നിഷേധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.പോലീസ് ഉദ്യോഗസ്ഥന് സർവീസിലിരിക്കെ പുസ്തകം എഴുതുന്നതിന് നിയമപ്രശ്നങ്ങളുണ്ട്.ജേക്കബ് തോമസിൻറ പുസ്തകത്തിൽ 14 ഇടത്ത് ചട്ടലംഘനമെന്ന് കണക്കാക്കാവുന്ന പരാമർശങ്ങളുമുണ്ട്.പുസ്തകത്തിൻറ ഉളളടക്കത്തെ കുറിച്ച് കൂടുതൽ പരിശോധന ആവശ്യമാണെന്നും ഇതിനായി ഉപസമിതിയെ വെക്കണമെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു.പുസ്തകം വിവാദമായതോടെ പ്രസാധന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി പിൻമാറിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!