എന്റെ ഹീറോ ആമീര്‍ ഖാന്‍;ജാക്കി ചാന്‍

downloadലോകമെമ്പാടും ആരാധകരുള്ള നടനാണ് ജാക്കി ചാന്‍. എന്നാല്‍ താന്‍ ആമിര്‍ ഖാന്റെ ആരാധകനാണെന്നാണ് സാക്ഷാല്‍ ജാക്കി ചാന്‍ പറയുന്നത്. ത്രീ ഇഡിയറ്റ്‌സിലെ ആമിര്‍ ഖാന്റെ പ്രകടനമാണ് ജാക്കിച്ചാനെ താരത്തിന്റെ ആരാധകനാക്കിയത്.

ഞാന്‍ കുറച്ചു ബോളിവുഡ് സിനിമകളേ കണ്ടിട്ടുള്ളൂ. ഹോംഗ് കോംഗില്‍ വച്ച് ത്രീ ഇഡിയറ്റ്‌സ് കണ്ടു. അതോടുകൂടി ഞാന്‍ ആമിര്‍ ഖാന്റെ കടുത്ത ആരാധകനായി. ആമിര്‍ ഖാന്‍ അതുല്യ നടനാണ് ജാക്കി ചാന്‍ പറഞ്ഞു.

ജാക്കി ചാന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഡ്രാഗണ്‍ ബ്ലേഡ് ആണ്. ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ആരാധകരില്‍ നിന്ന് ലഭിച്ചത്. അടുത്ത ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ജാക്കി ചാന്‍. കുംഗ്ഫു യോഗ എന്ന ചിത്രത്തിലാണ് ജാക്കി ചാന്‍ ഇനി അഭിനയിക്കുക.