Section

malabari-logo-mobile

സൗകാക്‌, പ്രതിരോധ നാടക വേദിയുടെ ലബനീസ്‌ കാഴ്‌ച

HIGHLIGHTS : തൃശൂര്‍: പ്രതിരോധ നാടകവേദിയുടെ തീവ്രാനുഭവങ്ങള്‍ നല്‍കി ലബനില്‍ നിന്നുള്ള ലുസേന-ഒബീഡിയന്‍സ്‌ ട്രെയിനിംഗ്‌, ഹീ ഹു സോ എവരിതിംഗ്‌ എന്നീ നാടകങ്ങള്‍ ഏഴാമ...

itfok 1 copyതൃശൂര്‍: പ്രതിരോധ നാടകവേദിയുടെ തീവ്രാനുഭവങ്ങള്‍ നല്‍കി ലബനില്‍ നിന്നുള്ള ലുസേന-ഒബീഡിയന്‍സ്‌ ട്രെയിനിംഗ്‌, ഹീ ഹു സോ എവരിതിംഗ്‌ എന്നീ നാടകങ്ങള്‍ ഏഴാമത്‌ അന്തര്‍ ദേശീയ നാടകമത്സരത്തില്‍ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി. യുദ്ധവും ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നങ്ങളും കൊണ്ട്‌ കലുഷിതമായ ലബനാനില്‍ നിന്ന്‌ ‘സൗകാക്ക്‌’ എന്ന ഗ്രൂപ്പാണ്‌ നാടകോത്സവത്തിനെത്തിയത്‌. 2006 ലാണ്‌ ഈ സംഘം സ്ഥാപിതമായത്‌. നാടകം, നൃത്തം, കഥപറയല്‍, വീഡിയോ, ആനിമേഷന്‍, പെയിന്റിംഗ്‌, പാട്ട്‌ തുടങ്ങിയ മേഖലകളിലൊക്കെ പരീക്ഷണാത്മകമായ ഇടപെടലുകള്‍ നടത്തുന്നു.itfok 2 copy

എല്ലാരംഗത്തും സ്വേച്ഛാധിപത്യം കൊടിക്കുത്തിവാഴുന്നു. നാടകവും അതില്‍ നിന്ന്‌ മുക്തമല്ല. നാടകത്തില്‍ പ്രവര്‍ത്തിക്കുന്ന അധികാരത്തെ പ്രശ്‌നവല്‍ക്കരിച്ച്‌കൊണ്ടാണ്‌ സ്വേച്ഛാധികരണങ്ങള്‍ക്കെതിരെ ഈ നാടകം പ്രതിബോധത്തിന്റെ പാഠങ്ങള്‍ ചമയ്‌ക്കുന്നത്‌.
ഹെന്റിക്‌ ഇബ്‌സന്റെ ‘എംബര്‍ ആന്റ്‌ ഗലീലിയന്‍’ എന്ന നാടകത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ ഇഴചേര്‍ത്തുകൊണ്ടാണ്‌ നാടകം അവതരിപ്പിച്ചിരിക്കുന്നത്‌.

sameeksha-malabarinews

ഏകദൈവ വിശ്വാസത്തിനെതിരെ പാഗനിസത്തെയും അനേകം ആചാരാനുഷ്‌ഠാനങ്ങളെയും സ്ഥാപിക്കുന്നതിലൂടെ സ്വേച്ഛാധികാരത്തെ മറികടക്കാനുള്ള ഇബ്‌സന്റെ നാടകത്തിലെ ഇതിവൃത്തത്തെ മനവും അധികാരവും ചേര്‍ന്ന സമകാലീന രാഷ്ട്രീയത്തെ വിചാരണചെയ്യാന്‍ ഒരുക്കുകയാണ്‌ നാടകം ചെയ്യുന്നത്‌. ലുസേന, കൊര്‍ഡോവയിലെ ജൂതരുടെ ഗ്രാമമായിരുന്നു. അവിറോസിനെ നാടുകടത്തിയതിന്റെ ഓര്‍മ്മ പേറുന്ന സ്ഥലം. ജനാധിപത്യം എന്നാല്‍ നാടകം പോലെ നാം ഇടപഴകുന്ന എല്ലാ രംഗങ്ങളിലുമുള്ള സ്വേച്ഛാധികാരത്തിനെതിരെയുള്ള പ്രതിരോധവും വിമര്‍ശനാവബോധം വളര്‍ത്തലുമാണെന്ന്‌ നാടകം ഓര്‍മ്മിപ്പിക്കുന്നു.itfok 3 copy

അമരത്വത്തിനു വേണ്ടിയുള്ള സമകാലീന സമൂഹത്തിന്റെ നേട്ടത്തെയാണ്‌ ‘ഹി ഹു നൊ എവരിതിംഗ്‌’ വിഷയമാക്കുന്നത്‌. ഗില്‍ഗമേഷിന്റെ പുരാണത്തെ അടിസ്ഥാനമാക്കിയാണ്‌ നാടകാവതരണം. ബാഗ്‌ദാദ്‌, ഡമാസ്‌കസ്‌ തുടങ്ങിയ ചോരയൊഴുകുന്ന നഗരങ്ങളിലേക്ക്‌ യാത്രയ്‌ക്ക്‌ ക്ഷണിക്കുകയാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!