Section

malabari-logo-mobile

ഐഎസ്‌ ഭീകരരില്‍ നിന്ന്‌ രക്ഷപ്പെട്ട യസീദി പെണ്‍കുട്ടികള്‍ കന്യകാത്വ പുനസ്ഥാപന ശസ്‌ത്രക്രിയക്ക്‌ വിധേയരാകുന്നു

HIGHLIGHTS : ബാഗ്‌ദാദ്‌: ഐഎസ്‌ മതഭീകരരുടെ കൈയ്യില്‍ നിന്നും രക്ഷപ്പെട്ട യസീദി ലൈംഗിക അടിമകള്‍ കൂട്ടത്തോടെ കന്യകാത്വ പുനസ്ഥാപന ശസ്‌ത്രക്രിയ്‌ക്ക്‌ കൂട്ടത്തോടെ വി...

yaseedhi girl 1ബാഗ്‌ദാദ്‌: ഐഎസ്‌ മതഭീകരരുടെ കൈയ്യില്‍ നിന്നും രക്ഷപ്പെട്ട യസീദി ലൈംഗിക അടിമകള്‍ കൂട്ടത്തോടെ കന്യകാത്വ പുനസ്ഥാപന ശസ്‌ത്രക്രിയ്‌ക്ക്‌ കൂട്ടത്തോടെ വിധേയരാകുന്നു. മത ഭീകരരുടെ ക്രൂരമായ പീഡനങ്ങള്‍ക്കും ബാലാത്സംഗങ്ങള്‍ക്കും ഇരയായി ഗര്‍ഭിണികളായവര്‍ ഗര്‍ഭച്ഛിദ്രത്തിന്‌ വിധേയമാകുന്നതായി റിപ്പോര്‍ട്ട്‌.

ഐഎസിന്റെ സലഫി ചിന്തകളാല്‍ വ്യാഖ്യാനിക്കപ്പെടുമ്പോള്‍ മതവിദ്വേഷികളായി കണക്കാക്കപ്പെടുന്ന യസീദി ഗോത്രത്തില്‍പ്പെടുന്നവരെ ഇറാക്കില്‍ ഐഎസ്‌ ഭീകരര്‍ ക്രൂരമായി വേട്ടയാടുകയാണ്‌. പുരുഷന്‍മാര്‍ വധിക്കപ്പെടുകയും പെണ്‍കുട്ടികളും സ്‌ത്രീകളും ലൈംഗിക അടിമകളാക്കപ്പെടുകയും ചെയ്യുന്നു.

sameeksha-malabarinews

26D2AE6700000578-0-image-a-5_1426842689171ഐഎസിന്റെ തടവുകളില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ വരുന്ന ലൈംഗിക അടിമകളാണ്‌ കന്യകത്വ പുനസ്ഥാപന ശസ്‌ത്രക്രിയക്ക്‌ വിധേയരാകുന്നത്‌. പുതുതായി വിവാഹ ജീവിതം കെട്ടിപ്പടുക്കാന്‍ തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ്‌ ഇത്തരം ശസ്‌ത്രക്രിയകള്‍ നടത്തുന്നതെന്ന്‌ പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഭീകരരുടെ ലൈംഗിക ഇരകളായ കൗമാരക്കാരായ യസീദി പെണ്‍കുട്ടികള്‍ കടുത്ത മാനസികരോഗങ്ങള്‍ക്കും അടിമപ്പെട്ടിട്ടുണ്ടെന്നാണ്‌ റിപ്പോര്‍്‌ട്ട്‌.
കുര്‍ദിസ്ഥാന്‍ പ്രാദേശിക സര്‍ക്കാറിന്റെ കണക്കുകളനുസരിച്ച്‌ കഴിഞ്ഞ മാര്‍ച്ചുമാസം വരെ 974 യസീദി ഗോത്രവര്‍ഗത്തില്‍പ്പെട്ടവര്‍ മതഭീകരരുടെ തടവില്‍നിന്ന്‌ രക്ഷപ്പെട്ടതായി പറയുന്നു. അതില്‍ 513 പേര്‍ സ്‌ത്രീകളും 304 പേര്‍ കുട്ടികളുമാണ്‌. മൂവായിരത്തിലേറെ പേര്‍ ഇപ്പോഴും ഐഎസിന്റെ തടവിലുണ്ടെന്ന്‌ യുഎന്‍ രേഖകളും സൂചിപ്പിക്കുന്നു.

photo courtesy :  mail online news

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!