പി എസ്‌ എല്‍ വി സി 28 വിജയകരമായി വിക്ഷേപിച്ചു

Story dated:Saturday July 11th, 2015,11 13:am

download (1)ചെന്നൈ: പിഎസ്‌എല്‍വി സി 28 അഞ്ച്‌ ബ്രിട്ടീഷ്‌ ഉപഗ്രഹങ്ങളുമായി വിജയകരമായി വിക്ഷേപിച്ചു. പുതിയ വാണിജ്യസാധ്യതകള്‍ തുറക്കുന്ന ബ്രിട്ടന്റെ ഉപഗ്രഹങ്ങളുമായാണ്‌ പിഎസ്‌എല്‍വി സി 28 വിജയകരമായി ഐഎസ്‌ആര്‍ഒ ഭ്രമണപഥത്തിലെത്തിച്ചത്‌. ഇന്ന്‌ രാവിലെ 9.58 ന്‌ സതീഷ്‌ ധവാന്‍ സ്‌പേസ്‌ സെന്ററില്‍ നിന്നാണ്‌ വിക്ഷേപണം നടത്തിയത്‌.

ബുധനാഴ്‌ച രാവിലെ 7.28 വ്‌ തുടങ്ങിയ റോക്കറ്റിന്റെ 62.5 മണിക്കൂര്‍ നീണ്ടു കൗണ്ടഡൗണ്‍. രാത്രി 9.58 ന്‌ പിഎസ്‌എല്‍വിസി 28 റോക്കറ്റ്‌ ഉപഗ്രഹങ്ങളുമായി വിക്ഷേപണത്തറയില്‍ നിന്ന്‌ കുതിച്ചുയര്‍ന്നു. 20 മിനിറ്റുകൊണ്ട്‌ റോക്കറ്റ്‌ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചപ്പോള്‍ ഐഎസ്‌ആര്‍ഒയുടെ ഏറ്റവും വലിയ വാണിജ്യവിക്ഷേപണം യാഥാര്‍ഥ്യമാവുകയായിരുന്നു. പിഎസ്‌എല്‍വിയുടെ മുപ്പതാമത്തെ ഉപഗ്രഹവും വിജയകരമായി ഇതോടെ വിക്ഷേപണം പൂര്‍ത്തിയാക്കി.

ബ്രിട്ടന്റെ 1440 കിലോ ഭാരമുള്ള അഞ്ച്‌ ഉപഗ്രഹങ്ങളാണ്‌ ഐഎസ്‌ആര്‍ഒ ഇതില്‍ വിക്ഷേപിച്ചിട്ടുള്ളത്‌. 447 കിലോഗ്രാം ഭാരമുള്ള മൂന്ന്‌ ഡിഎംസി ഉപഗ്രഹങ്ങളും 91 കിലോഗ്രാം തൂക്കമുള്ള സിബിഎന്‍ടി 1 മൈക്രോ, ഡിഓര്‍ബിറ്റ്‌ സെയില്‍ നാനോ എന്നീ സഹായക ഉപഗ്രഹങ്ങളുമാണ്‌ വിക്ഷേപിച്ചത്‌. പ്രകൃതിവിഭവങ്ങള്‍ സൂക്ഷ്‌മവും കൃത്യവുമായി നിരീക്ഷിക്കുകയാണ്‌ ഡിഎംസി 3 ഉപഗ്രഹങ്ങളുടെ ദൗത്യം. പ്രകൃതി ദുരന്തങ്ങളുടെ ദൃശ്യങ്ങള്‍ ലഭിക്കുന്നതിനും ഇവ സഹായിക്കും.
ബ്രിട്ടീഷ്‌ ഉപഗ്രഹ വിക്ഷേപണത്തോടെ ഐഎസ്‌ആര്‍ഒ ഏറ്റവും വലിയ വാണിജ്യ വിക്ഷേപണ ദൗത്യം വിജയകരമാക്കുകയാണ്‌ ഇതോടെ. ഈ പുതിയ നേട്ടത്തോടെ ഉപഗ്രഹ വിക്ഷേപണ രംഗത്ത്‌ ഇന്ത്യയുടെ പുതിയ വാണിജ്യ സാധ്യതകള്‍ തുറക്കുകയാണ്‌ പിഎസ്‌എല്‍വിസി 28 റോക്കറ്റ്‌ . ഫ്രാന്‍സിന്റെ സ്‌പോട്ട്‌ 7 എന്ന ഉപഗ്രഹമാണ്‌ ഐഎസ്‌ആര്‍ഒ ഇതിനുമുപ്‌ ഭ്രമണപഥത്തിലെത്തിച്ച ഭാരമേറിയ വാണിജ്യ ഉപഗ്രഹം.