Section

malabari-logo-mobile

ജിഎസ്‌എല്‍വി മാര്‍ക്ക്‌ മൂന്ന്‌ വിക്ഷേപണം വിജയം

HIGHLIGHTS : ബംഗളൂരു; ബഹിരാകാശ വാഹനമായ ജിഎസ്‌എല്‍വി മാര്‍ക്ക്‌ മൂന്ന്‌ ഐഎസ്‌ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. രാവിലെ 9.35 ന്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്‌പ...

Mk3_Pic_for_Mk3ബംഗളൂരു; ബഹിരാകാശ വാഹനമായ ജിഎസ്‌എല്‍വി മാര്‍ക്ക്‌ മൂന്ന്‌ ഐഎസ്‌ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. രാവിലെ 9.35 ന്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്‌പേസ്‌ സെന്ററില്‍ നിന്നാണ്‌ വിക്ഷേപിച്ചത്‌. ഭാരം കൂടിയ ഉപഗ്രഹങ്ങളെ ഭൗമസ്ഥിര ഭ്രമണ പഥത്തില്‍ എത്തിക്കുന്നതിന്‌ ഇന്ത്യയെ സഹായിക്കുന്ന വിക്ഷേപണ വിജയമാണിത്‌.

പരീക്ഷണ വിക്ഷേപണത്തിന്റെ എല്ലാ ഘട്ടങ്ങളും റോക്കറ്റ്‌ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്‌ആര്‍ഒ അറിയിച്ചു. വിക്ഷേപണത്തിനുള്ള കൗണ്ട്‌ഡൗണ്‍ബുധനാഴ്‌ച രാവിലെ 8.30 നാണ്‌ തുടങ്ങിയത്‌. പരീക്ഷണ വിക്ഷേപണമായതിനാലാണ്‌ കൗണ്ട്‌ഡൗണ്‍ 24 മണിക്കൂറായി ചുരുക്കിയത്‌.

sameeksha-malabarinews

42.2 മീറ്റര്‍ ഉയരമുള്ള റോക്കറ്റിന്‌ 140 കോടി രൂപയാണ്‌ നിര്‍മ്മാണ ചെലവ്‌. മൂന്ന്‌ ഘട്ടങ്ങളാണ്‌ ഈ റോക്കറ്റിനുള്ളത്‌. ഘര, ദ്രവ, ക്രയോജനിക്‌ ഘട്ടങ്ങളാണുള്ളത്‌. പരീക്ഷണാര്‍ഥമുള്ള വിക്ഷേപണമായതിനാല്‍ ഇതിലെ ക്രയോജനിക്‌ ഘട്ടത്തിനു പകരം ഡമ്മിയായിട്ടുള്ള ക്രയോജനിക്‌ എഞ്ചിനാള്ളത്‌. ബഹിരാകാശത്ത്‌ എത്തിച്ചതിന്‌ ശേഷം ഭൂമിയിലേക്ക്‌ തിരിച്ചിറക്കാനുള്ള പേടകവും (മൊഡ്യൂള്‍) റോക്കറ്റിനൊപ്പം വിക്ഷേപിച്ചിട്ടുണ്ട്‌. 3.65 ടൗണ്‍ ഭാരമുളളതാണ്‌ ഈ പേടകം.

ഭാവിയില്‍ നടത്തുന്ന മനുഷ്യരെ ഉള്‍പ്പെടുത്തിയുള്ള ബഹിരാകാശത്ത്‌ എത്തിയതിനു 20 മിനിട്ടുകള്‍ കഴിഞ്ഞ്‌ പേടകം വിജയകരമായി ബംഗാള്‍ ഉള്‍ക്കടലില്‍ ഉദേശിച്ച സ്ഥലത്ത്‌ തന്നെ തിരിച്ചിറങ്ങി.

മനുഷ്യരെ ഭാവിയില്‍ ബഹിരാകാശത്ത്‌ എത്തിക്കാനുളള ദൗത്യങ്ങളുമായി ഐഎസ്‌ആര്‍ഒയ്‌ക്ക്‌ മുന്നോട്ട്‌ പോകാന്‍ കരുത്ത്‌ പകരുന്നതാണ്‌ ഈ പരീക്ഷണ വിജയം. നിലവില്‍ അമേരിക്ക, റഷ്യ, യൂറോപ്യന്‍ യൂണിയന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്ക്‌ മാത്രമാണ്‌ ഇത്രയും കരുത്തുള്ള റോക്കറ്റും സാങ്കേതിക വിദ്യയുമുള്ളത്‌. ഇപ്പോള്‍ ഈ വിജയത്തോടെ ഈ പട്ടികയില്‍ ഇന്ത്യയും ഇടം പിടിച്ചിരിക്കുകയാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!