Section

malabari-logo-mobile

ഇസ്രയേല്‍ തിരഞ്ഞെടുപ്പ: ഇത്തവണയും നെതന്യാഹൂ

HIGHLIGHTS : ജറൂസലം: ഇസ്രയേലില്‍ തിരഞ്ഞെടുപ്പില്‍ ഇത്തവണയും നെതന്യാഹൂവിന്റെ പാര്‍ട്ടിയ്ക്ക് വിജയ്. ഇത് നാലാംവട്ടമാണ് ബെഞ്ചമിന്‍ നെതന്യാഹൂവിന്റെ

download (1)ജറൂസലം: ഇസ്രയേലില്‍ തിരഞ്ഞെടുപ്പില്‍ ഇത്തവണയും നെതന്യാഹൂവിന്റെ പാര്‍ട്ടിയ്ക്ക് വിജയ്. ഇത് നാലാംവട്ടമാണ് ബെഞ്ചമിന്‍ നെതന്യാഹൂവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് വഴിതുറന്ന് ഇസ്രേലി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലിക്കുഡ് പാര്‍ട്ടി വിജം നേടുന്നത്. ലിക്കുഡ് പാര്‍ട്ടി 120 സീറ്റില്‍ 29 സീറ്റും നേടി.

എന്നാല്‍ സിയോണിസ്റ്റ് യൂണിയന് 24 സീറ്റ് നേടാനേ സാധിച്ചുള്ളു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ടിംഗില്‍ കനത്ത പോളിംഗാണ് നടന്നത്. ചൊവ്വാഴ്ച രാവിലെ ഏഴിന് ആരംഭിച്ച വോട്ടിംഗ് രാത്രി പത്തിനു സമാപിച്ചു. അഭിപ്രായ വോട്ടെടുപ്പില്‍ നെതന്യാഹൂ പിന്നിലായിരുന്നു.

sameeksha-malabarinews

കഴിഞ്ഞ ദിവസം പലസ്തീനെതിരെ നെതന്യാഹൂ നടത്തിയ അഭിപ്രായപ്രകടനം വിവാദമായിരുന്നു. നാലാം വട്ടവും പ്രധാനമന്ത്രിയായാല്‍ പലസ്തീന്‍ രാഷ്ട്രത്തെ ഇല്ലാതാക്കുമെന്നായിരുന്നു നെതന്യാഹൂ പറഞ്ഞത്.

മുന്‍ നിലപാടില്‍നിന്നുള്ള വ്യതിചലനമാണിത്. പലസ്തീന്‍ രാഷ്ട്രം വന്നാല്‍ അതിന്റെ നിയന്ത്രണം ഐ എസിന്റെ കൈയില്‍ ചെന്നുചേരുമെന്നും അത് ഇസ്രയേലിനു ഭീഷണിയാകുമെന്നുമാണ് നെതന്യാഹുവിന്റെ വാദം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!