കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സ് തന്നെ മുന്നില്‍

Story dated:Monday December 12th, 2016,09 23:am

കൊച്ചി:  ആര്‍ത്തിരമ്പുന്ന ആരാധകര്‍ക്കുമുന്നില്‍ ആറാംതവണയും തോല്‍വിയറിയാതെ കേരളാകൊമ്പന്‍മാര്‍ക്ക് വിജയം ഐഎസ്എല്ലിന്റെ സെമി ഫൈനല്‍ മത്സരത്തിന്റെ ആദ്യപാദ മത്സരത്തില്‍ ഒരു ഗോളിന് ദില്ലിയെ തോല്‍പ്പിച്ച് ഇത്തവണത്തെ
ഫൈനലിസ്റ്റുകളാവാനുളള തങ്ങളുടെ യാത്രയില്‍ മുന്നിലായി.
കൊച്ചി സ്‌റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ അരലക്ഷത്തോളം വരുന്ന തങ്ങളുടെ ആരാധകരെ ഒട്ടും നിരാശരാക്കാത്ത കളിയാണ് ബ്ലാസ്‌റ്റേഴ്‌സ് ദില്ല ഡൈനാമോസിനെ പുറത്തെടുത്തത്.

ആദ്യപകുതി സമനിലയില്‍ പിരഞ്ഞപ്പോള്‍ രണ്ടാം പകുതിയുടെ 65ാം മിനിറ്റില്‍ ബ്ലാസറ്റേഴ്‌സിന്റെ ഹെയ്തി താരം കെര്‍വെന്‍സ് ബെല്‍ ഫോര്‍ട്ടിങ്ങിന്റെ ഗോളാണ് വിധി നിര്‍ണ്ണയിച്ചത്. ഈ ലീഡില്‍ കടിച്ചുതുങ്ങി പ്രതിരോധത്തിലൊതുങ്ങുക എന്ന തന്ത്രമല്ല മറിച്ച് ആക്രമിച്ചു കളിക്കുക ഇന്ന രീതിയാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തെടുത്തത്. ഇത് കളിയുടെ ആവേശം വര്‍ദ്ധിച്ചു.
കളികാണാന്‍ ബ്ലാസ്‌റ്റേഴ്‌സ് ഉടമ ക്രിക്കറ്റ് ഇതിഹാസം സച്ചിനും ഗ്യാലറിയിലെത്തിയിരുന്നു. ഇതും ആരാധകര്‍ക്ക് ആവേശമായി.

photo courtesy ; hindustantimes