ഐഎസ്എല്‍: ബ്ളാസ്റ്റേഴ്സ്-കൊല്‍ക്കത്ത ഫൈനല്‍ ഇന്ന്

കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മൂന്നാം പതിപ്പിന്റെ ഫൈനല്‍ ഇന്ന് കൊച്ചിയില്‍ അരങ്ങേറും. കേരള ബ്ളാസ്റ്റേഴ്സുംഅത്‌ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മിലാണ് മത്സരം. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ രാത്രി ഏഴിന് മത്സരം തുടങ്ങും

സെമിയില്‍ ഡല്‍ഹി ഡൈനാമോസിനെ ബ്ളാസ്റ്റേഴ്സ് മറികടന്നു. ആദ്യപാദ സെമിയില്‍ ഡല്‍ഹിയെ ഒരു ഗോളിന് തോല്‍പ്പിച്ച ബ്ളാസ്റ്റേഴ്സ് രണ്ടാംപാദത്തില്‍ ഷൂൌട്ടില്‍ വിജയം കണ്ടു. കൊല്‍ക്കത്ത മുംബൈ സിറ്റിയെ തോല്‍പ്പിച്ച് ഫൈനലിലേക്ക് മുന്നേറി.