Section

malabari-logo-mobile

വ്യഭിചാരക്കുറ്റമാരോപിച്ച്‌ സ്‌ത്രീയെ ഐഎസ്‌ കല്ലെറിഞ്ഞു കൊന്നു

HIGHLIGHTS : കൊലക്ക്‌ നേതൃത്വം കൊടുത്തത്‌ ഐസീസുകാരനായ പിതാവ്‌ തന്നെ isis

കൊലക്ക്‌ നേതൃത്വം കൊടുത്തത്‌ ഐസീസുകാരനായ പിതാവ്‌ തന്നെ
isis

ബെയ്‌റൂട്ട്‌ : വ്യഭിചാരകുറ്റമാരോപിച്ച്‌ ഒരു സ്‌ത്രീയെ കല്ലെറിഞ്ഞു കൊല്ലുന്ന ദൃശ്യങ്ങള്‍ ഇസ്ലാമിക്‌ സറ്റേറ്റ്‌ (ഐഎസ്‌) പുറത്തുവിട്ടു.. ഇറാഖ്‌ സിറിയന്‍ മേഖലയില്‍ ഇവര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഖലീഫ ഭരണത്തിന്റെ ഭാഗമായാണ്‌ പ്രാകൃതമായ ഈ ശി്‌ക്ഷാരീതി നടപ്പിലാക്കിയത്‌.

sameeksha-malabarinews

പുറത്ത്‌ വിട്ട വീഡിയോയില്‍ സത്രീയെ കല്ലെറിഞ്ഞു കൊല്ലാന്‍ നേതൃത്വം കൊടുക്കുന്നത്‌ പിതാവു തന്നെയാണ്‌. സത്രീ കരഞ്ഞു മാപ്പപേക്ഷിക്കുന്ന രംഗങ്ങളും വീഡിയോവിലുണ്ട്‌. വിവാഹിതയായ ഈ സത്രീക്ക്‌ മറ്റൊരാളുമായി ബന്ധമാണ്ടെന്നാരോപിച്ചാണ്‌ വിധി നടപ്പിലാക്കുന്നത.്‌ആയുധധാരിയായ ഒരു ഐഎസ്‌ പ്രവര്‍ത്തകന്റെ നേതൃത്വത്തിലാണ്‌ കല്ലെറിഞ്ഞുകൊല്ലല്‍ എന്ന ശിക്ഷ നടപ്പിലാക്കുന്നത്‌. പിതാവ്‌ ഈ സത്രീയെ വലിച്ചിഴച്ച്‌ മൈതാനത്തിന്‌ നടുവിലേക്ക്‌ കൊണ്ടു വരുന്ന ദൃശ്യവുമുണ്ട്‌. സിറിയന്‍ ഹമ മേഖലയില്‍ വ്യഭിചാരക്കുറ്റത്തിന്‌ കല്ലെറിഞ്ഞു കൊല്ലുന്ന ആദ്യ സ്‌ത്രീയാണിതെന്ന്‌ വീഡിയോവിലുണ്ട്‌.

ഈ വീഡിയോ ദൃശ്യങ്ങള്‍ യുട്യൂബിലെത്തിയെങ്ങിലും പെട്ടുന്നു തന്നെ നീക്കിക്കളഞ്ഞു. ചൊവ്വാഴ്‌ചയാണ്‌ ദൃശ്യങ്ങള്‍ പുറത്തുവന്നത്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!