ഐ എസ് കമാന്‍ഡര്‍ അബു ഒമര്‍ അല്‍ഷിഷാനി കൊല്ലപ്പെട്ടു

omar-al-shihaniബാഗ്ദാദ്ഭീ:കരസംഘടന ഇസ്ളാമിക് സ്റ്റേറ്റിന്റെ ‘സൈനിക കമാഡര്‍എന്ന്പറയുന്ന അബു ഒമര്‍ അല്‍ഷിഷാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാഖിലെ ഷിര്‍ക്കത്ത് നഗരത്തില്‍ ഇറാഖ് സൈന്യവുമായി ബുധനാഴ്ച നടന്ന ഏറ്റുമുട്ടലില്‍ അബു കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഐ.എസ്. വാര്‍ത്തകള്‍ പുറത്തുവിടുന്ന വാര്‍ത്താഏജന്‍സിയായ ‘അമാക്’ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഐ.എസ് അധീനതയിലുള്ള മൊസൂള്‍ നഗരത്തിലേക്ക് ഇറാഖി സൈന്യം മുന്നേറുന്നതിനിടെയാണ് വാര്‍ത്ത പുറത്ത് വന്നത്.

ഒമര്‍ അല്‍ഷിഷാനി കൊല്ലപ്പെട്ടുവെന്നത് വലിയ വാര്‍ത്തയാണെന്ന് വാഷിങ്ടന്‍ ഡി.സി പ്രതികരിച്ചിരുന്നു. അതേസമയം കഴിഞ്ഞ മാര്‍ച്ചില്‍ യു.എസ്. അമേരിക്ക സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അബു കൊല്ലപ്പെട്ടെന്ന് പെന്റഗണ്‍ നേരത്തെ അവകാശപ്പെട്ടെങ്കിലും ‘അമാക്’ ഇത് നിഷേധിച്ചിരുന്നു.