സൗദി അറേബ്യയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തും: ഐസില്‍

alalam_635447437180345683_25f_4x3റിയാദ്‌: സൗദി അറേബ്യയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന്‌ ഐസില്‍ ഭീഷണി. കഴിഞ്ഞദിവസം പുറത്തുവിട്ട ഓഡിയോ ടേപ്പിലാണ്‌ ഐസിലിന്റെ ഈ ഭീഷണി. കൂടാതെ അബു സിനാന്‍ അല്‍ നജ്‌ദി എന്ന ചാവേറിന്റെ ചിത്രവും ഐസില്‍ പുറത്തുവിട്ടു. ഇക്കാര്യം ട്വിറ്ററിലൂടെയാണ്‌ ഫോട്ടോയിലൂടെും ഓഡിയോയിലൂടെയും പുറത്തുവിട്ടിരിക്കുന്നത്‌.

ആക്രണങ്ങള്‍ നടത്തുമെന്ന മുന്നറിയിപ്പിനു പുറമെ സൗദി ഭരണാധികാരികളേയും സൈനീകരെയും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഓഡിയോയിലൂടെ മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌. മറ്റ്‌ തീവ്രവാദ സംഘടനകളെയും ആക്രമണം നടത്താന്‍ ഓഡിയോയിലൂടെ ആഹ്വാനം നടത്തുന്നുണ്ട്‌.

സൗദി സുരക്ഷ ഭടന്മാരെ ലക്ഷ്യമിട്ട്‌ നടന്ന ആക്രമണങ്ങളില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു.