ഐഷ പോറ്റിയെ അറിയില്ല; ബിജു രാധാകൃഷ്ണന്‍

BIJU_RADHAKRISHNAN_1519342eപത്തനംതിട്ട : ഐഷ പോറ്റി എംഎല്‍എയെ തനിക്ക് അറിയില്ലെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജുരാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. താന്‍ അവരെ മാധ്യമാങ്ങളില്‍ മാത്രമാണ് കണ്ടിട്ടുള്ളത് എന്നും ബിജു പറഞ്ഞു.

സരിത കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ജാമ്യം നേടിയതെന്നും താന്‍ വിചാരിച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ സരിതയുടെ ജാമ്യം റദ്ധാക്കാന്‍ കഴിയുമെന്നും അതിനുള്ള തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ബിജുരാധാകൃഷകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

രശ്മി വധകേസ് മൂടി വെക്കാനായി അന്നത്തെ സിറ്റിങ് എംഎല്‍എ ഐഷാപോറ്റിയും അന്ന് സര്‍വ്വീസില്‍ ഉണ്ടായിരുന്ന പൊലീസ് ഓഫീസറും ബിജു രാധാകൃഷ്ണനെ സഹായിച്ചുവെന്ന് സരിത നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിനതിരെ പ്രതകരിക്കവെയാണ് ബിജു ഇക്കാര്യം വ്യക്തമാക്കിയത്.

Related Articles