ഐഎസ് വിടാന്‍ ഉപദേശിച്ച അമ്മയെ മകന്‍ വെടിവെച്ചു കൊന്നു

CYIlyCwUEAEohw7ബെയ്‌റുത്ത് : ഇസ്ലാമിക് സ്‌റ്റേറ്റ്‌സുമായുള്ള ബന്ധമുപേക്ഷിക്കാന്‍ മകനെ ഉപദേശിച്ച അമ്മയെ മകന്‍ പരസ്യമായി വെടിവെച്ചുകൊന്നു. സിറിയയിലെ സല നഗരത്തിലാണ് മതതീവ്രവാദിയായ മകന്റെ ഈ പേക്കുത്ത്..അമേരിക്കന്‍ സൈന്യം തങ്ങളുടെ നഗരം ആക്രമിക്കുമെന്നും ഐസും സിറിയയും ഉപേക്ഷിച്ച് നമുക്ക് സുരക്ഷിതമായ ഒരിടത്തേക്ക് പോകാമെന്നായിരുന്നു ഇരുപതുകരാനായ മകന്‍ അലിസഖ് ഉര്‍ത്തലിനോട് ് അമ്മ ലെന(45) ആവിശ്യപ്പെട്ടത്..

ഇതില്‍ ക്ഷുഭിതനായ അലി അമ്മയെ പിടികൂടി നേതാക്കള്‍ക്ക് മുന്നില്‍ ഹാജരാക്കുകയായിരുന്നു. തടവിലാക്കപ്പെട്ട ഇവരെ ഇസ്ലാമികകോടതിയില്‍ വിചാരണക്ക് വിദേയാക്കുകയിരുന്നു. തുടര്‍ന്ന് കോടതിയാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. മകന്‍ തന്നെ വധ ശിക്ഷ നടപ്പാക്കണെമെന്നാണ് വിധിപ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്നാണ് മകന്‍ ലെന ജോലി ചെയ്തിരുന്ന പോസ്റ്റ് ഓഫീസിന് മുന്നില്‍ അമ്മയെ കൊണ്ടുനിര്‍ത്തി പരസ്യമയി ജനക്കുട്ടത്തിന് മുന്നില്‍ വെച്ച് വെടിവെച്ച് കൊന്നത്‌