ഐഎസ്‌ ആളുകളെ ചുട്ടും കൊല്ലുന്നു; കൊല ചെയ്യപ്പെട്ടത്‌ 32 പേര്‍

isterrorist610ബാഗ്ദാദ്: മതത്തിന്റെ പേരില്‍ ഐഎസ്‌ നടത്തുന്ന കൂട്ടക്കുരുതി അവസാനിക്കുന്നില്ല. ലോക ജനതയെ ഞെട്ടിച്ച് ഐസിസ് തങ്ങളുടെ ക്രൂരത വിനോദമാക്കി മാറ്റുന്നു. ഇറാഖില്‍ സുരക്ഷാ ജീവനക്കാരെ ഉള്‍പ്പടെ 45 പേരെ ചുട്ടുകൊന്ന വാര്‍ത്തയാണ് ഒടുവില്‍ പുറത്തുവരുന്നത്. പശ്ചിമ ഇറാഖി പ്രവിശ്യയായ അന്‍ബറിലാണ് കൊടും ക്രൂരത അരങ്ങേറിയത്.

സുന്നി ഗോത്രവിഭാഗമായ അല്‍ബു-ഒബീദില്‍ നിന്നുള്ളവരെയും പൊലീസുകാരെയും സര്‍ക്കാരിന്റെ അര്‍ധസൈനികവിഭാഗമായ സഹ്‌വയില്‍നിന്നുള്ളവരെയുമാണു കുട്ടക്കൊല ചെയ്തത്. ഇവരെ തട്ടിക്കൊണ്ടുപോയശേഷം കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് മേധാവി കേണല്‍ ഖ്വാസിം അല്‍ ഒബീദി പറഞ്ഞു. നൂറുകണക്കിന് യു എസ് സൈനികര്‍ തങ്ങുന്ന ഐന്‍ അല്‍അസദ് സൈനിക താവളത്തിന് സമീപമാണ് ഭീകരര്‍ ആക്രമണം നടത്തിയ അന്‍ബര്‍ പട്ടണം.

കഴിഞ്ഞ ആഴ്ച ഐന്‍ അല്‍ അസദിനടുത്തുള്ള മിക്ക പട്ടണങ്ങളും ഐഎസ് പിടിച്ചെടുത്തിരുന്നു. സുരക്ഷാഭടന്‍മാരും കുടുംബവും താമസിക്കുന്ന പ്രദേശങ്ങള്‍ക്കു നേരേ ആക്രമണമുണ്ടായി. ഈ സാഹചര്യത്തില്‍ സര്‍ക്കാരും അന്താരാഷ്ട്ര സമൂഹവും സഹായം നല്‍കണമെന്ന് പൊലീസ് മേധാവി അഭ്യര്‍ത്ഥിച്ചു. തിരിച്ചടി നേരിട്ടിരുന്ന ഐഎസ് രണ്ടു മാസത്തിനു ശേഷം നടത്തിയ മുന്നേറ്റമാണ് അല്‍ ബാഗ്ദാദിലേതെന്ന് പെന്റഗണ്‍ വക്താവ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കെയ്‌റോയില്‍ 21 പേരെ തലയറുത്ത് കൊന്നത്. ലിബിയയില്‍ നിന്നും തട്ടിക്കൊണ്ടുവന്ന ഈജിപ്തുകാരയാ ക്രൈസതവരെയാണ് കൊലപ്പെടുത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടിരുന്നു