ഐഎസ്‌ ബന്ധം: നാല്‌ മലയാളികള്‍ പിടിയില്‍

GULF NEWSകോഴിക്കോട്‌: അന്താരാഷ്ട്ര മതതീവ്രവാദി സംഘടനയായ ഐഎസുമായി ബന്ധം പുലര്‍ത്തുന്നുവെന്ന്‌ കരുതുന്ന നാലു പേര്‍ പിടിയില്‍. കോഴിക്കോട്‌, തിരുവനന്തപുരം വിമാനത്താവങ്ങളില്‍ വെച്ച്‌ യുഎഇയില്‍ നിന്നുള്ള വിമാനങ്ങളില്‍ എത്തിയ ഇവരെ ഇന്റലിജെന്‍സ്‌ ഉദ്യോഗസ്ഥരാണ്‌ കസ്‌റ്റഡിയിലെടുത്തിരിക്കുന്നത്‌. മലയാളികളായ ഇവരെ ‘റോ’യുടെയും സംസ്ഥാന ഇന്റലിജെന്‍സിന്റെയും ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തുവരികയാണ്‌.

കരിപ്പുര്‍ വിമാനത്താവളത്തില്‍ പിടിയിലായത്‌ കോഴിക്കോട്‌ സ്വദേശികളായ രണ്ടുപേരാണ്‌. ഇവര്‍ ഇന്ന്‌ പുലര്‍ച്ച നാലുമണിയോടെയുള്ള വിമാനത്തിലാണ്‌ ഇവിടെ എത്തിച്ചേര്‍ന്നത്‌. തിരവുനന്തപുരത്ത്‌ പുലര്‍ച്ച മുന്ന്‌ മണിക്ക്‌ അബുദാബിയില്‍ നിന്നെത്തിയ ഇത്തിഹാദ്‌ വിമാനത്തിലെത്തിയ കിളിമാനുര്‍, അടുര്‍ സ്വദേശികളാണ്‌ പിടിയിലായത്‌.

യുഎഇയില്‍ ഐഎസുമായി അടുത്തബന്ധം പുലര്‍ത്തി എന്നുകരുതുന്ന ഇവരെ സര്‍ക്കാര്‍ തന്നെയാണ്‌ തിരികെ അയച്ചത്‌. ഐസ്‌ ബന്ധമുള്ളവരെ യുഎഇ നാടുകളിലേക്ക്‌ തിരികെ അയക്കുക എന്ന നിലപാടാണ്‌ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്‌. ഇതേ തുടര്‍ന്ന ഇന്ത്യയില്‍ വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.