ഇറാക്കില്‍ ക്രൈസ്തവര്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടു

iraq blastബാഗ്ദാദ് : ക്രിസ്തുമസ് ദിനത്തില്‍ ഇറാക്കില്‍ ഉണ്ടായ ബോംബാക്രമണത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടു. രണ്ടിടങ്ങളിലായാണ് അക്രമണം ഉണ്ടായത്. ബാഗ്ദാദിനടുത്ത് ദോരയില്‍ ഒരു ക്രിസ്ത്യന്‍പ്പള്ളിക്ക് സമീപം ഉണ്ടായ സ്‌ഫോടനത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഈ ആക്രമണം നടത്തുന്നതിന് തൊട്ട് മുമ്പായി ക്രിസ്ത്യാനികള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്തിന് സമീപത്തെ മാര്‍ക്കറ്റില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ മരിക്കുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പള്ളിയില്‍ കുര്‍ബാന നടന്നുകൊണ്ടിരിക്കെയാണ് സ്‌ഫോടനം നടന്നത്. പള്ളിയിലെ ആഘോഷങ്ങളിലും പ്രാര്‍ത്ഥനകളിലും പങ്കെടുത്തുകൊണ്ടിരുന്ന വിശ്വാസികളാണ് മരിച്ചത്.

ഈ രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.