ഇറാനില്‍ ലോകകപ്പ് ക്വാളിഫയിങ്ങ് മത്സരം കാണാന്‍ സത്രീകള്‍ക്ക് വിലക്ക്

ടെഹ്‌റാന്‍ : തങ്ങളുടെ രാജ്യത്തിന്റെ ലോകകപ്പ് ഫുട്‌ബോള്‍ ക്വാളിഫയിങ് മത്സരം വീക്ഷിക്കാന്‍ ഇറാനിലെ ഫുട്‌ബോള്‍ ആരാധികമാര്‍ക്ക് വിലക്ക്. കഴിഞ്ഞ ദിവസം നടന്ന സിറിയ-ഇറാന്‍ മത്സരം വീക്ഷിക്കാന്‍ ടിക്കെറ്റെടുത്തെത്തിയ ഇറാനിയന്‍ സത്രീകള്‍ക്കാണ് ടെഹറാന്‍ ആസാദി സ്‌റ്റേഡിയത്തിലേക്ക് കടക്കാന്‍ വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ കളികണാനെത്തിയ സിറിയന്‍ ഫുട്‌ബോല്‍ ആരാധികമാരെ തടയാനുള്ള അധികൃതരുടെ നീക്കം ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന ഒഴിവാക്കേണ്ടിവന്നു. സ്‌റ്റേഡിയത്തിന് പുറത്ത് ശക്തമായി പ്രതിഷേധിച്ച സിറിയന്‍ യുവതികളെ തങ്ങളുടെ പാസ്‌പോര്‍ട്ട് തെളിവായി കാണിച്ച് അകത്തേക്ക് കയറ്റിവിടുകയായിരുന്നു.

നിലവില്‍ പുരുഷന്‍മാരുടെ ഫുട്‌ബോള്‍ മത്സരം കാണുന്നതിന് ഇറാനില്‍ വിലക്കുണ്ട്. 1979ല്‍ നടന്ന ഇസ്ലാമിക് വിപ്ലവത്തിന് ശേഷം പടിപടിയായി കായികരംഗത്ത് സ്ത്രീകള്‍ക്ക് ഇത്തരം വിലക്കുകള്‍ നിലവില്‍ വരികയായിരുന്നു.

ഓണ്‍ലൈന്‍ വഴി നേരത്ത തന്നെ ടിക്കറ്റ് വില്‍പ്പന നടത്തിയതുമുലം നിരവധി ഇറാനിയില്‍ സ്ത്രീകള്‍ ടിക്കറ്റ് വാങ്ങിയിരുന്നു. എന്നാല്‍ അത് ചെറിയൊരു പിഴവ് പറ്റിയതാണെന്നും ടിക്കറ്റ് റീഫണ്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിണ്ടെന്നുമാണ് ഇറാന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ഭാഷ്യം.
സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇറാനിലെ സത്രീപക്ഷ ചിന്തകരില്‍ നിന്നും ഉയര്‍ന്നുവന്നിരിക്കുന്നത്. ഇറാന്റെ കളികാണാന്‍ സിറിയയുടെ ദേശീയപതാക കയ്യില്‍ വേക്കേണ്ട അവസ്ഥയാണിതെന്നും. സത്രീകള്‍ പുരുഷവേഷം ധരിച്ച് കളികാണാന്‍ ഭരണകുടം തന്നെ പ്രേരിപ്പിക്കുയുമാണെന്നും പലരും ട്വീറ്റ് ചെയ്തു.

ഏറെ ഫുട്‌ബോള്‍ ആരാധികമാരുള്ള ഇറാനില്‍ ഈ വിലക്ക് നീക്കണമെന്ന് വര്‍ഷങ്ങളായുള്ള ആവിശ്യമാണ് . 2006ല്‍ മുന്‍ പ്രസിഡന്റ് അഹമ്മദ് നാജാദ് വിലക്ക് നീക്കാന്‍ ഒരു
ആലോചന നടത്തിയപ്പോള്‍ തന്നെ ശക്തമായ പ്രതിഷേധമാണ് യാഥാസ്തിക രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും, മതനേതക്കളില്‍ നിന്നുമുണ്ടായത്. ഇതേ തുടര്‍ന്ന് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

photo courtesy : bbc.com

Related Articles