Section

malabari-logo-mobile

ഇറാന്‍ ആണവ ചര്‍ച്ച വീണ്ടും പരാജയം

HIGHLIGHTS : വിയന്ന: ആണവോര്‍ജ ഉല്‍പ്പാദനം കുറയ്‌ക്കുന്നതിനെ സംബന്ധിച്ച്‌ ഇറാനും ആറ്‌ വന്‍ ശക്തി രാജ്യങ്ങളും തമ്മില്‍ വിയന്നയില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായില...

5332108a22db5.imageവിയന്ന: ആണവോര്‍ജ ഉല്‍പ്പാദനം കുറയ്‌ക്കുന്നതിനെ സംബന്ധിച്ച്‌ ഇറാനും ആറ്‌ വന്‍ ശക്തി രാജ്യങ്ങളും തമ്മില്‍ വിയന്നയില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായില്ല. അന്തിമ കരാറിനുള്ള സമയം ജുലൈ ഒന്ന്‌ വരെ നീട്ടി. മാര്‍ച്ച്‌ ഒന്നിനകം പ്രഥാമിക ഉടമ്പടി തയ്യാറാക്കണം.

ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ഇറാനുമേലുള്ള ഐക്യരാഷ്ട്രസഭയുടെ ഉപരോധം മാറ്റമില്ലാതെ തുടരും. ഐക്യരാഷ്ട്രസഭ ഇറാനുമേല്‍ ചുമത്തിയിരിക്കുന്ന ആണവ ഉപരോധം നീക്കുന്നതുമായി ബന്ധപ്പെട്ട്‌ ഇറാനും ലോകശക്തികളും വിയന്നയില്‍ നടത്തിയ അവസാനവട്ട ചര്‍ച്ചയാണ്‌ തീരുമാനമാവാതെ പിരിഞ്ഞത്‌. ചര്‍ച്ചകള്‍ ഡിസംബറില്‍ വിയന്നയിലോ ഒമാനിലോ വെച്ച്‌ പുനരാരംഭിക്കാനാണ്‌ തീരുമാനം.

sameeksha-malabarinews

ചര്‍ച്ചയില്‍ അമേരിക്ക,ഇംഗ്ലണ്ട്‌,റഷ്യ, ചൈന, ഫ്രാന്‍സ്‌, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ്‌ പങ്കെടുത്തത്‌. ഇറാന്‍ ആണവ പരീക്ഷണങ്ങള്‍ നടത്തിയെന്നാരോപിച്ച്‌ 12 വര്‍ഷം മുമ്പാണ്‌ ഉപരോധം ഏര്‍പ്പെടുത്തിയത്‌.

യുഎന്‍ ഉപരോധം നീക്കുന്നതുമായി ബന്ധപ്പെട്ട്‌ യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ജോണ്‍ കെറിയും ഇറാനിയന്‍ വിദേശകാര്യ മന്ത്രി ജാവദ്‌ സരീഫുമായി വ്യാഴാഴ്‌ച മുതല്‍ നിരവധി കൂടിക്കാഴ്‌ചകള്‍ നടത്തിയിരുന്നു. മുന്‍കാലങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി ഇറാന്റെ ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെടുന്നതിന്‌ പകരം അവയ്‌ക്ക്‌ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക്‌ വിധേയമായി നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നാണ്‌ കെറി ആവശ്യപ്പെട്ടത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!