ഇറാന്‍ എംബസിയ്ക്ക് പുറത്ത് ഇരട്ട സ്‌ഫോടനം;23 മരണം

blastബെയ്‌റൂട്ട്: ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇറാന്‍ എംബസിയ്ക്ക് പുറത്തുണ്ടായ ഇരട്ട കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ പരിക്ക് സാരമുള്ളതിനാല്‍ മരണ സംഖ്യ ഉയരാനിടയുണ്ട്.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം അല്‍ ഖ്വയ്ദ ബന്ധമുള്ള തീവ്രവാദ സംഘടന ഏറ്റെടുത്തു. ആദ്യ സ്‌ഫോടനം നടന്നത് എംബസിയുടെ ഗേറ്റിന് പുറത്തായിരുന്നു. സ്‌ഫോടന സ്ഥലത്തേക്ക് നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും എത്തി നിമിഷങ്ങള്‍ക്കുള്ളില്‍ ശക്തമായ രണ്ടാമത്തെ സ്‌ഫോടനവുമുണ്ടായി. എംബസി കെട്ടിടത്തിനും ചുറ്റുപാടുമുള്ള മറ്റ് കെട്ടിടങ്ങള്‍ക്കും കേട് പറ്റിയിട്ടുണ്ട്.