മുംബൈ ഇന്ത്യന്‍സ്‌ ചാന്വ്യന്‍മാര്‍

mumbaiകൊല്‍ക്കത്ത: ഐപിഎല്‍ എട്ടാം സീസണിനില്‍ മുംബൈ ഇന്ത്യന്‍സിന്‌ കിരീടം.കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനെ 41 റണ്‍സിന്‌ തോല്‍പ്പിച്ചാണ്‌ രോഹിത്‌ ശര്‍മ്മ നയിച്ച മുംബൈ വിജയപതക്കമണിഞ്ഞത്‌.
ടോസ്‌ നഷ്ടപ്പെട്ട മുംബൈയെ ചെന്നെ ബാറ്റിങ്ങിനയയക്കുകയായിരുന്നു. 203 റണ്‍സ്‌ നേടിയ മുംബൈയെ മറിടകടക്കാനിറങ്ങിയ ചെന്നെ 161 റണ്‍സിലൊതുങ്ങുകയായിരുന്നു.കളിയില്‍ എല്ലാഘട്ടത്തിലും മുംബൈ ആധിപത്യം പുലര്‍ത്തി. മുംബയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മുംബൈ ക്യാപ്‌റ്റന്‍ രോഹിത ശര്‍മ്മ തന്നെയാണ്‌ കളിയിലെ കേമന്‍.
സ്‌കോര്‍ മുംബൈ 20 ഓവറില്‍ 5 ന്‌ 202, ചെന്നൈ 20 ഓവറില്‍ 8ന്‌ 161